5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam August 16: ഈ നക്ഷത്രക്കാര്‍ ഒന്നുകരുതിയിരുന്നോളൂ, നിങ്ങള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope: ഫലം നേരത്തെ മനസിലാക്കി മുന്നോട്ട് പോവുകയാണെങ്കില്‍ പല അപകടങ്ങളില്‍ നിന്നും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും നമുക്ക് പിന്നോട്ട് നില്‍ക്കാന്‍ സാധിക്കും.

Today Horoscope Malayalam August 16: ഈ നക്ഷത്രക്കാര്‍ ഒന്നുകരുതിയിരുന്നോളൂ, നിങ്ങള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം; ഇന്നത്തെ നക്ഷത്രഫലം
shiji-mk
Shiji M K | Published: 16 Aug 2024 07:03 AM

നമ്മുടെ ഓരോ ദിവസത്തെ രാശിഫലങ്ങളും വ്യത്യാസപ്പെട്ടിരിക്കും. എല്ലാദിവസവും ഒരുപോലെ ആയിരിക്കണമെന്നില്ല. എന്നിരുന്നാലും ഒരു മാസത്തെ ഫലം നേരത്തെ മനസിലാക്കി മുന്നോട്ട് പോവുകയാണെങ്കില്‍ പല അപകടങ്ങളില്‍ നിന്നും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും നമുക്ക് പിന്നോട്ട് നില്‍ക്കാന്‍ സാധിക്കും. ഇനി ഓരോ ദിവസത്തെ രാശിഫലം നോക്കി പ്രവര്‍ത്തിക്കുന്നവര്‍ക്കും ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരാന്‍ സാധിക്കും. രാശിഫലത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. കാരണം, ഇതൊരു പൊതുഫലമാണ്. അതുകൊണ്ട് തന്നെ ആ രാശിയില്‍ ജനിച്ച എല്ലാവരെയും ഈ ഫലം ബാധിക്കും. ഇന്നത്തെ രാശിഫലം വിശദമായി തന്നെ പരിശോധിക്കാം.

മേടം

ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ ദിവസം വളരെ നല്ലതാണ്. ജോലിഭാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വിഷമഘട്ടങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറാകും. ഈ ദിവസം ചില മംഗള കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കൂടാതെ ബിസിനസിലുണ്ടാകുന്ന പുതിയ ഡീലുകളെല്ലാം നിങ്ങളുടെ മനസിന് സന്തോഷം കൊണ്ടുവരും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കാനിടയുണ്ട്.

ഇടവം

നിയമപരമായി മുന്നോട്ട് പോകുന്നവര്‍ക്ക് വിജയം കൈവരാനുള്ള സാധ്യതയുണ്ട്. സ്ഥലംമാറ്റത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ വാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കുട്ടികളെ കുറിച്ച് ചിന്തിച്ചോ അല്ലെങ്കില്‍ അവരുടെ പ്രവൃത്തികള്‍ കാരണമോ ടെന്‍ഷന്‍ അനുഭവിക്കാം. വസ്തുവകകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ദിവസമാണ്.

Also Read: Name Astrology: നിങ്ങളുടെ സ്വഭാവം പറയാനുള്ള കഴിവുമുണ്ട്; പേരിന്റെ ആദ്യാക്ഷരം നിസാരക്കാരനല്ല

മിഥുനം

ക്രിയേറ്റീവായിട്ടുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിജയം കൈവരിക്കാനാകും. ബിസിനസുകാര്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കും. ജോലിക്കാര്‍ക്ക് മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിക്കും. ഇത് നിങ്ങളുടെ മനസിന് കൂടുതല്‍ സന്തോഷം നല്‍കും. കുടുംബ ബിസിനസ് നടത്തുന്നവര്‍ പങ്കാളിയുടെ ഉപദേശം കേള്‍ക്കുക, ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അമ്മയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകം

ഏത് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ ദിവസം വളരെ നല്ലതാണ്. ഇന്ന് നിങ്ങള്‍ക്ക് പൂര്‍ണ മനസോടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അപൂര്‍ണമായി കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും ചില പ്രധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഉയര്‍ന്ന ഫലം ലഭിക്കും.

ചിങ്ങം

ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുപിടിച്ച ഒന്നായിരിക്കും. എന്നാല്‍ പഠനത്തിനും മതം അല്ലെങ്കില്‍ ആത്മീയത എന്നിവയ്ക്ക് അല്‍പം സമയം കണ്ടെത്താന്‍ സാധിക്കും. ഏത് കാര്യത്തിലും തീരുമാനം എടുക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ ഇടപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെയ്യുന്ന ജോലി പൂര്‍ണ ശ്രദ്ധയോടെ ചെയ്യേണ്ടത് അനിവാര്യമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ ദിവസം വളരെ അനുകൂലമാണ്. ഉയര്‍ന്ന ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തും.

കന്നി

നിങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നത് ഗുണം ചെയ്യും. കുടുംബത്തില്‍ എടുക്കുന്ന ചില സുപ്രധാന തീരുമാനങ്ങളില്‍ നിങ്ങളുടെ ഉപദേശം ആവശ്യമായ സാഹചര്യം വരും. കൂടെയുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. ആളുകളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബത്തോടൊപ്പം എങ്ങോട്ടെങ്കിലും യാത്ര പോകാന്‍ അവസരം ലഭിക്കും. ആത്മവിശ്വാസത്തോടെ ഏത് ജോലി ചെയ്യാനും ഈ ദിവസം നിങ്ങള്‍ക്ക് മടിയുണ്ടാകില്ല.

തുലാം

ഈ ദിവസം നിങ്ങള്‍ക്ക് വളരെ അനുകൂലമായിട്ടുള്ളതാണ്. ഇന്നത്തെ ദിവസം നിങ്ങള്‍ എന്ത് ചെയ്താലും അതില്‍ നിന്നെല്ലാം ലാഭം ലഭിക്കാം. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുടുംബാംഗങ്ങളും മറ്റും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. ഏതെങ്കിലും കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് ജീവിത പങ്കാളിയോട് ഉപദേശം ചോദിക്കുക. ഏറെക്കാലമായി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ജോലികള്‍ ഇന്ന് നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

വൃശ്ചികം

ഈ ദിവസം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റേതാണ്. ജോലിക്കാര്‍ക്ക് ശമ്പളം ഉയര്‍ത്തി കിട്ടാന്‍ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കാനും അത് ഭാവിയില്‍ ലാഭം നല്‍കാനും ഇടവരും. ഭക്ഷണ കാര്യത്തില്‍ നല്ല ശ്രദ്ധ നല്‍കുക. ഇല്ലെങ്കില്‍ അതുവഴി നിങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും. അതുകൊണ്ട് തന്നെ നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.

ധനു

ഈ ദിവസം വളരെയധികം ജാഗ്രത വേണ്ടതാണ്. ബിസിനസ് ചെയ്യുന്നവര്‍ അല്‍പം റിസ്‌കെടുക്കാന്‍ തയാറായാല്‍ നല്ല ലാഭം ലഭിക്കും. ജോലിക്കാര്‍ക്ക് മറ്റ് മേഖലകളില്‍ നിന്ന് ഓഫര്‍ ലഭിച്ചേക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല വാര്‍ത്ത കേള്‍ക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിലുള്ള തടസങ്ങള്‍ മാറികിട്ടാന്‍ യാത്രകള്‍ നടത്തേണ്ടതായി വരും. സാമ്പത്തിക നേട്ടമുണ്ടാകാനിടയുണ്ട്.

Also Read: Lucky Numbers: ഭാഗ്യം വരുന്നില്ലെ? അതിന് ആദ്യം ഭാഗ്യ സംഖ്യ ഏതാണെന്ന് അറിഞ്ഞിരിക്കണം

മകരം

നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും. മറ്റുള്ളവരുടെ സഹകരണത്തോടെ ചെയ്യുന്ന ജോലികളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. ജീവിതത്തില്‍ എന്തെങ്കിലും വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാവരുടെയും സമ്മതത്തോടെ എടുക്കാന്‍ ശ്രദ്ധിക്കുക. പല ജോലികള്‍ ഒരേ സമയത്ത് ചെയ്യാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം.

കുംഭം

ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇത് വളരെ നല്ല ദിവസമാണ്. മറ്റൊരാളുമായി ചേര്‍ന്ന് ചെയ്യുന്ന ജോലികളില്‍ നിന്ന് വിജയം ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ ശ്രദ്ധാപൂര്‍വം മാത്രം കാര്യങ്ങള്‍ ചെയ്യുക. തിടുക്കത്തില്‍ ജോലി ചെയ്യുന്നത് തെറ്റുകള്‍ സംഭവിക്കാന്‍ ഇടവരുത്തും. ഓരോ ജോലിയും വളരെ ശ്രദ്ധയോടെ മാത്രം ചെയ്യാന്‍ ശ്രമിക്കുക. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് അനുഗ്രഹം ലഭിക്കാനിടയുണ്ട്.

മീനം

ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളു, സാഹചര്യം മോശമാകാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ നിങ്ങള്‍ക്കും ലാഭം ലഭിക്കും. പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ ഇന്നവസാനിക്കും. പങ്കാളിയുമൊത്ത് യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)