AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Agasthyarkoodam trekking: നാളെ മുതൽ പോകാം അ​ഗസ്ത്യാർകൂടത്തിലേക്ക്, ഫീസും സൗകര്യങ്ങളും മറ്റ് നിബന്ധനകളും

Agasthyarkoodam Trekking Season Begins Tomorrow: ട്രക്കിങ് പാതയിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ കൊണ്ടുപോകുന്നത് കുറ്റകരമാണ്.

Agasthyarkoodam trekking: നാളെ മുതൽ പോകാം അ​ഗസ്ത്യാർകൂടത്തിലേക്ക്, ഫീസും സൗകര്യങ്ങളും മറ്റ് നിബന്ധനകളും
AgasthyakoodamImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 13 Jan 2026 | 07:29 PM

തിരുവനന്തപുരം: പ്രകൃതിസ്നേഹികൾ കാത്തിരിക്കുന്ന അഗസ്ത്യാർകൂടം ട്രക്കിങ് നാളെ മുതൽ ഫെബ്രുവരി 11 വരെ നടക്കും. സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിലുള്ള അഗസ്ത്യമലയുടെ മനോഹാരിത നുണയാൻ വനംവകുപ്പ് കർശന സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ ബുക്കിങ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒരാൾക്ക് 3000 രൂപയാണ് ട്രക്കിങ് നിരക്ക്. ഇതിൽ ട്രക്കിങ് ഫീസ് (2420 രൂപ), ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് (580 രൂപ) എന്നിവ ഉൾപ്പെടുന്നു.

 

നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും

 

പരിസ്ഥിതി ലോല പ്രദേശമായതിനാൽ വനംവകുപ്പ് കർശനമായ നിബന്ധനകളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്

  • കഠിനമായ മലകയറ്റം ആയതിനാൽ, യാത്രയ്ക്ക് മുൻപുള്ള ഏഴു ദിവസത്തിനുള്ളിൽ മോഡേൺ മെഡിസിൻ ഡോക്ടറിൽ നിന്ന് ലഭിച്ച മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ട്രക്കിങ് അനുവദിക്കൂ.

ALSO READ: വന്ദേ ഭാരത് സ്ലീപ്പറിലാകാം ഹണിമൂൺ ട്രിപ്പ്; കപ്പിൾസ് കൂപ്പയിലെ പ്രത്യേകതകൾ അറിയണ്ടേ

  • ട്രക്കിങ് പാതയിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ കൊണ്ടുപോകുന്നത് കുറ്റകരമാണ്.
  • പ്രതിദിനം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും.
  • ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഗൈഡുകളുടെയും നിർദ്ദേശങ്ങൾ യാത്രക്കാർ കർശനമായി പാലിക്കേണ്ടതുണ്ട്. അപൂർവ ഔഷധസസ്യങ്ങളും അതിമനോഹരമായ വനപാതകളും നിറഞ്ഞ അഗസ്ത്യമലയിലേക്കുള്ള ഈ യാത്ര സാഹസിക സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും.