Aranmula Vallam Kali: ഇത്തവണത്തെ ആറന്മുള വള്ളംകളി കാണണ്ടേ!; യാത്ര പോകും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
Aranmula Vallam Kali 2025: ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ ആചാരമാണ് ആറന്മുള വള്ളസദ്യയും, വള്ളംകളിയും. വളരെയധികം ആവേശത്തോടെയും പാരമ്പര്യത്തോടെയും ആഘോഷിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗം കൂടിയാണ് ഇത്. ഇക്കൊല്ലത്തെ ആറന്മുള വള്ളസദ്യ ജൂലൈ 13 മുതൽ ഒക്ടോബർ രണ്ട് വരെയാണ് നടക്കുന്നത്.
ആലപ്പുഴയുടെ പെരുമ വിളിച്ചോതുന്ന വിനോദമാണ് വള്ളംകളി. എല്ലാ വർഷവും ഓണം അടുക്കുമ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വള്ളംകളി അരങ്ങേറും. അതിൽ ഒന്നാണ് ആറന്മുള വെള്ളംകളി. പത്തനംതിട്ട ജില്ലയിലാണ് ആറന്മുള്ള പാർത്ഥസാരതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നാൽ വള്ളംകളിയും മറ്റ് ആഘോഷങ്ങളും ആലപ്പുഴയുടേത് കൂടിയാണ്. ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം 10 കിലോമീറ്ററും, പത്തനംതിട്ടയിൽ നിന്നും 16 കിലോമീറ്ററുമാണ് ആറന്മുളയിലേക്കുള്ള ദൂരം.
ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ ആചാരമാണ് ആറന്മുള വള്ളസദ്യയും, വള്ളംകളിയും. വളരെയധികം ആവേശത്തോടെയും പാരമ്പര്യത്തോടെയും ആഘോഷിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗം കൂടിയാണ് ഇത്. ഇക്കൊല്ലത്തെ ആറന്മുള വള്ളസദ്യ ജൂലൈ 13 മുതൽ ഒക്ടോബർ രണ്ട് വരെയാണ് നടക്കുന്നത്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വളരെ രസകരമായ ഒരുനുഭവമാണ് ഈ ആചാരത്തിലൂടെ കാണാൻ സാധിക്കുന്നത്.
ക്ഷേത്രത്തിലെ തിരുവോണത്തോണി വരവ് സെപ്റ്റംബർ അഞ്ചിനാണ് നടക്കുന്നത്. ഉതൃട്ടാതി ജലമേള സെപ്റ്റംബർ ഒമ്പതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14നുമായി നടക്കും. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും ആദരണീയവുമായ വള്ളംകളികളിൽ ഒന്നാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി. ചിങ്ങത്തിലെ ഉതൃട്ടാതി നക്ഷത്രത്തിൽ കൊണ്ടാടുന്നത് കൊണ്ട് തന്നെ ഇത് അറിയപ്പെടുന്നതും അതേ പേരിലാണ്. ആറന്മുളയെയും പമ്പ നദിയോട് ചേർന്നുള്ള ഓരോ കരയെയും ആവേശത്തിലാഴ്ത്തുന്ന ജലമേളയാണ് വരാൻ പോകുന്നത്.
വള്ളംകളി തുടങ്ങുന്നതിന് മുമ്പ് വള്ളം തുഴയുന്ന ഓരോ വ്യക്തിയും ക്ഷേത്രം സന്ദർശിക്കുകയും വിജയത്തിനായി ഭഗവാൻ കൃഷ്ണനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. തുടർന്ന് ആചാര അനുഷ്ടാനത്തോടെ കടവിലേക്ക് അവരെ കൊണ്ടുപോകുന്നു. ഇത് കാണാൻ ദൂര ദേശങ്ങളിൽ നിന്നുവരെ ആളുകൾ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്. ചുറ്റുമുള്ള ആളുകളുടെ ആർപ്പുവിളിയിൽ ആദ്യമെത്തുന്ന വള്ളം ഒന്നാസ്ഥനത്തിന് അർഹരാകുന്നു. ഇക്കൊല്ലത്തെ വള്ളംകളിയുടെ കൃത്യസമയം വരും ദിവസങ്ങളിൽ ക്ഷേത്ര ഭാരവാഹികൾ അറിയിക്കുന്നതായിരിക്കും.