AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ooty Snowfall: മഞ്ഞിൽ പൊതിഞ്ഞ് ഊട്ടി; കിടിലൻ സ്പോട്ടുകൾ ഏതെല്ലാം, പോകും മുമ്പ് അറിയണം ഇക്കാര്യം

Ooty Travel And Weather: മഴ കുറഞ്ഞു നിൽക്കുന്നതിനാൽ ഊട്ടിയിലേക്ക് യാത്ര പോകുന്നവർക്ക് അനുകൂലമായ കാലാവസ്ഥയാണ്. കഴിഞ്ഞ വർഷം, അപ്രതീക്ഷിതമായി പെയ്ത മഴ കാരണം, ഡിസംബർ ആദ്യവാരം ഉണ്ടായ മഞ്ഞുവീഴ്ച രണ്ട് ദിവസം മാത്രമാണ് നീണ്ടുനിന്നത്. പിന്നീട് ക്രിസ്മസിന് ശേഷമാണ് വീണ്ടും മഞ്ഞുവീഴ്ച കാണാൻ സാധിച്ചത്.

Ooty Snowfall: മഞ്ഞിൽ പൊതിഞ്ഞ് ഊട്ടി; കിടിലൻ സ്പോട്ടുകൾ ഏതെല്ലാം, പോകും മുമ്പ് അറിയണം ഇക്കാര്യം
Ooty SnowfallImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 17 Dec 2025 13:52 PM

മഞ്ഞുകാലമാണ്… യാത്രയെ സ്നേഹിക്കുന്നവർ പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഈ മഞ്ഞുകാലം ആസ്വദിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഊട്ടി. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും കോടയിറങ്ങിയ മഞ്ഞുമൂടിയ ഊട്ടിയാണിപ്പോൾ ട്രെൻഡ്. മഴ കുറഞ്ഞു നിൽക്കുന്നതിനാൽ ഊട്ടിയിലേക്ക് യാത്ര പോകുന്നവർക്ക് അനുകൂലമായ കാലാവസ്ഥയാണ്. വരും ദിവസങ്ങളിലും തണുപ്പ് വർദ്ധിക്കുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

തണുപ്പുകാലം ആരംഭിച്ചതോടെ ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് റേസ് കോഴ്‌സ്, റെയിൽവേ സ്റ്റേഷൻ പരിസരം, കാന്തൽ എച്ച്പിഎഫ് പരിസരം എന്നിവിടങ്ങളിൽ അതിരാവിലെയുള്ള താപനില ഒരു ഡി​ഗ്രി സെൽഷ്യസ് വരെയാണ്. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ താപനില 2.3°C ആയിരുന്നു.

കഴിഞ്ഞ വർഷം, അപ്രതീക്ഷിതമായി പെയ്ത മഴ കാരണം, ഡിസംബർ ആദ്യവാരം ഉണ്ടായ മഞ്ഞുവീഴ്ച രണ്ട് ദിവസം മാത്രമാണ് നീണ്ടുനിന്നത്. പിന്നീട് ക്രിസ്മസിന് ശേഷമാണ് വീണ്ടും മഞ്ഞുവീഴ്ച കാണാൻ സാധിച്ചത്. ഫിംഗർ പോസ്റ്റ്, ഫേൺ ഹിൽ, ഗ്ലെൻമോർഗൻ, എമറാൾഡ്, കാന്തൽ-എച്ച്പിഎഫ് പരിസരം, റേസ് കോഴ്സ് എന്നിവിടങ്ങളിലാണ് ഏറ്റവും മനോഹകമായ മഞ്ഞുവീഴ്ച്ച കാണാൻ സാധിക്കുന്നത്.

ALSO READ: ബെം​ഗളൂരു ന​ഗരത്തിലുണ്ട് കാണാനേറെ…; വൺഡേ ട്രിപ്പ് സ്പോട്ടുകൾ മിസ്സാക്കരുതേ

ഏറ്റവും താഴ്ന്ന മേഖലയായ അവലാഞ്ചിൽ താപനില മൈനസ് ഒരു ഡിഗ്രി കടന്നതായാണ് റിപ്പോർട്ട്. രാവിലെ ഏഴ് മണി വരെയാണ് ഏറ്റവും മനോഹരമായി ഊട്ടിയിലെ മഞ്ഞുവീഴ്ച്ച കാണാൻ സാധിക്കുന്നത്. അതിന് ശേഷം വൈകുന്നേരത്തോടെ മാത്രമെ കോടയിറങ്ങുകയുള്ളൂ.

ഊട്ടി ഇ-പാസ്

ഊട്ടിയിലേക്ക് ടൂറിസ്റ്റ് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഇ-പാസ് അത്യാവശ്യമാണ്. അവധിക്കാലത്ത് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നത് പരിസ്ഥിതി മലിനീകരണം വലിയ തോതിൽ കൂട്ടുമെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ഇ-പാസ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക ഇ-പാസ് പോർട്ടൽ വഴി ഇത് ലഭിക്കുന്നതാണ്.