AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Airport: യാത്രക്കാർ ശ്രദ്ധിക്കുക! ഡൽഹി വിമാനത്താവളത്തിൽ 49 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കൂടുതലറിയാം

Delhi Airport Weather Updates: മണിക്കൂറിൽ 82 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിയത്. ഇതേ തുടർന്ന് വിമാനങ്ങൾ ലാൻഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു. ജയ്പൂർ, അമൃത്സർ, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങിയ സമീപ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ തിരിച്ചുവിട്ടത്. വഴിതിരിച്ചുവിട്ട 49 വിമാനങ്ങളിൽ 17 എണ്ണം അന്താരാഷ്ട്ര വിമാനങ്ങളായിരുന്നു.

Delhi Airport: യാത്രക്കാർ ശ്രദ്ധിക്കുക! ഡൽഹി വിമാനത്താവളത്തിൽ 49 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കൂടുതലറിയാം
Delhi AirportImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 26 May 2025 09:46 AM

ശക്തമായ കാറ്റിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 49 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. 180 ഓളം വിമാനങ്ങളാണ് കാലാവസ്ഥയെ തുടർന്ന് വൈകിയത്. ശനിയാഴ്ച രാത്രിയോടെയാണ് ഡൽഹി എൻസിആർ മേഖലയിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. ഇതേ തുടർന്നാണ് വിമാനത്താവളത്തിലെ പ്രവർത്തനം സ്തംഭിച്ചത്.

മണിക്കൂറിൽ 82 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിയത്. ഇതേ തുടർന്ന് വിമാനങ്ങൾ ലാൻഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു. ജയ്പൂർ, അമൃത്സർ, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങിയ സമീപ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ തിരിച്ചുവിട്ടത്. വഴിതിരിച്ചുവിട്ട 49 വിമാനങ്ങളിൽ 17 എണ്ണം അന്താരാഷ്ട്ര വിമാനങ്ങളായിരുന്നു.

ഡൽഹി വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളുടെ പ്രവർത്തനങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചത്. വൈകിയ വിമാനത്തിൽ 35 അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടുന്നു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാന ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. വിമാനത്താവളത്തിന് സമീപം വെള്ളം കെട്ടിനിൽക്കുന്നതും യാത്രയെ സാരമായി ബാധിച്ചിട്ടുണ്ട്.

യാത്രക്കാർ വെള്ളം, ലഘുഭക്ഷണം, പവർ ബാങ്കുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ കൊണ്ടുപോകണമെന്നും എയർലൈൻ സ്ഥാപനങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്തെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഞായറാഴ്ച ഉച്ചയോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെട്ടെങ്കിലും, കാറ്റ് നിലനിൽക്കുകയാണ്.

കാലവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം, പുലർച്ചെ 2 മണിയോടെ വിമാനത്താവളത്തിൽ പരമാവധി കാറ്റിന്റെ വേഗത മണിക്കൂറിൽ 72 കിലോമീറ്റർ ആയിരുന്നു. അതിനിടെ കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.