AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Monsoon Travel: മഴക്കാല യാത്രയിൽ കുടയും കോട്ടും മാത്രമല്ല ഇവയും മറക്കരുത്; മറ്റൊന്നും എടുത്തില്ലെങ്കിലും കുഴപ്പമില്ല

Monsoon Travel Essentials: മഴക്കാലമായാൽ വെറുതെ പുറത്തിറങ്ങണമെങ്കിലും ഒരു കുടയോ റെയിൻകോട്ടോ കരുതുന്നത് നല്ലതാണ്. മൺസൂൺ യാത്രകൾക്കായി ഒരു സ്ഥലം കണ്ടെത്തിയാൽ അടുത്തത് പോകാനുള്ള തയ്യാറെടുപ്പാണ് വേണ്ടത്. അത്തരം യാത്രകൾക്ക് എങ്ങനെ ബാഗ് പാക്ക് ചെയ്യണമെന്ന് നോക്കാം.

Monsoon Travel: മഴക്കാല യാത്രയിൽ കുടയും കോട്ടും മാത്രമല്ല ഇവയും മറക്കരുത്; മറ്റൊന്നും എടുത്തില്ലെങ്കിലും കുഴപ്പമില്ല
Monsoon TravelImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 25 May 2025 10:33 AM

മഴയായാൽ കഴിവതും യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. എന്നാലും ചില സാഹചര്യങ്ങളിൽ നമുക്ക് അത് പറ്റിയെന്ന് വരില്ല. മഴക്കാലമായാൽ വെറുതെ പുറത്തിറങ്ങണമെങ്കിലും ഒരു കുടയോ റെയിൻകോട്ടോ കരുതുന്നത് നല്ലതാണ്. കാരണം നമ്മൾ വിട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മഴയില്ലെങ്കിലും എപ്പോൾ വേണമെങ്കിലും കാലാവസ്ഥ മാറിമറിയാം. അതേസമയം ദൂര യാത്ര പോകുന്നവർ കുടയും കോട്ടും മാത്രം കരുതിയാൽ പോരാ. വേറെയുമുണ്ട് സാധനങ്ങൾ.

കൃത്യമായ തയ്യാറെടുപ്പുകളോട് കൂടി യാത്ര പോയാൽ ചില അസുഖങ്ങളെ ഉൾപ്പെടെ നമുക്ക് അകറ്റി നിർത്താം. അതോടൊപ്പം തന്നെ യാത്ര പോകുന്നയിടം സുരക്ഷിതമാണോ എന്ന് കൂടി നോക്കേണ്ടതുണ്ട്. നമ്മുടെ കേരളത്തിൽ മഴ ആസ്വദിക്കാൻ പറ്റുന്ന നിരവധി സ്ഥലങ്ങളാണുള്ളത്. മൺസൂൺ യാത്രകൾക്കായി ഒരു സ്ഥലം കണ്ടെത്തിയാൽ അടുത്തത് പോകാനുള്ള തയ്യാറെടുപ്പാണ് വേണ്ടത്. മൺസൂൺ യാത്രകൾക്ക് എങ്ങനെ ബാഗ് പാക്ക് ചെയ്യണമെന്ന് നോക്കാം.

വാട്ടർപ്രൂഫ് ബാ​ഗ്

മഴക്കാല യാത്രകളിൽ മുഴുവൻ നനയുക എന്നത് സ്വാഭാവികമാണ്. എന്നാൽ നനഞ്ഞ വസ്ത്രങ്ങൾ അതേപടി ധരിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. കൂടാതെ വിലപിടിപ്പുള്ള സാധനങ്ങളും നനയാതെ നോക്കണം. ക്യാമറയും ഫോണും മാറാനുള്ള വസ്ത്രങ്ങളും നനയരുത്. അതിനായി നല്ലൊരു വാട്ടർപ്രൂഫ് ബാ​ഗ് കയ്യിൽ കരുതേണ്ടത് നിർബന്ധമാണ്.

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ

വാട്ടർപ്രൂഫ് ബാ​ഗ് ഉണ്ടെങ്കിൽ എല്ലാം സുരക്ഷിതമായിരിക്കും. എങ്കിലും ക്യാമറയും ഫോണും ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഒരു പ്രത്യേക പരി​ഗണന നൽകേണ്ടതുണ്ട്. ഈർപ്പം തട്ടാതെയും നോക്കണം. ‌നിങ്ങളുടെ ബാ​ഗുകളിൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വയ്ക്കുന്ന സ്ഥലത്ത് കുറച്ച് സിലിക്കാ ജെൽ പാക്കറ്റുകൾ ഇട്ടാൽ അത് ഈർപ്പം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് തടയും.

ഫസ്റ്റ് എയ്ഡ് കിറ്റ്

മഴ യാത്രകൾക്കായി ബാഗ് പാക്ക് ചെയ്യുമ്പോൾ ഫസ്റ്റ് എയ്ഡ് കിറ്റ് വയ്ക്കാൻ മറക്കരുത്. സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണെങ്കിലും അല്ലെങ്കിലും പെട്ടെന്നുണ്ടാകുന്ന ചില ആരോ​ഗ്യ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ കൈയ്യിൽ കരുതേണ്ടതുണ്ട്. ബാൻഡേജ്, ആൻറിസെപ്റ്റിക് വൈപ്പ്, പെയിൻ കില്ലർ, പനി, അലർജി തുടങ്ങിയവയ്ക്കുള്ള ഗുളികകൾ എന്നിങ്ങനെയുള്ള കൈയ്യിൽ കരുതുക.