Kerala Cinema Locations: വരിക്കാശ്ശേരി മന, മണിരത്‌നം പ്രശസ്തമാക്കിയ അതിരപ്പള്ളി; സിനിമാ ലൊക്കേഷനുകളിലേക്ക് യാത്ര പോയാലോ?
Kerala Famous Film Locations: സിനിമകളിലൂടെ കാണുമ്പോൾ ഒരുതവണ എങ്കിലും ഈ സ്ഥലങ്ങളൊക്കെ ആസ്വദിക്കാൻ നമുക്ക് തോന്നാറുണ്ട്. കോളിവുഡിനും മോളിവുഡിനും മാത്രമല്ല, അങ്ങ് ബോളിവുഡിൽ വരെ പ്രശസ്തമായ സ്ഥലങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. സിനിമാക്കാർ തേടിയെത്തുന്ന കേരളത്തിലെ കൊതിപ്പിക്കുന്ന ലൊക്കേഷനുകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

കേരളത്തിലെ മിക്ക സ്ഥലങ്ങളും സിനിമകളിലൂടെയാണ് പ്രശസ്തമായത്. കാരണം ചിലരുടെ കഥകളിൽ അത്രയ്ക്ക് ഭംഗിയായിട്ടാണ് ഈ പ്രദേശങ്ങളൊക്കെ ചിത്രീകരിച്ചിരിക്കുന്നത്. സിനിമകളിലൂടെ കാണുമ്പോൾ ഒരുതവണ എങ്കിലും ഈ സ്ഥലങ്ങളൊക്കെ ആസ്വദിക്കാൻ നമുക്ക് തോന്നാറുണ്ട്. നമ്മുടെ അടുത്തുള്ള സ്ഥലങ്ങൾപോലും ഇത്തരത്തിൽ സിനിമകളിലൂടെ കണ്ടതിന് ശേഷം പോയി കാണുന്നവരാണ് നമ്മൾ. കോളിവുഡിനും മോളിവുഡിനും മാത്രമല്ല, അങ്ങ് ബോളിവുഡിൽ വരെ പ്രശസ്തമായ സ്ഥലങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. സിനിമാക്കാർ തേടിയെത്തുന്ന കേരളത്തിലെ കൊതിപ്പിക്കുന്ന ലൊക്കേഷനുകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
ഫോർട്ട് കൊച്ചി
കേരളത്തിൽ മിക്ക സിനിമകളിൽ തലകാണിച്ചിട്ടുള്ള സ്ഥലമാണ് നമ്മുടെ ഫോർട്ട് കൊച്ചി. ഫോർട്ട് കൊച്ചിയും ജൂത തെരുവുമെല്ലാം വിനോദ സഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണ്. ചീനവലകളും കായലും പുരാതനമായ കെട്ടിടങ്ങളും ദ്വീപുമൊക്കെയാണ് കൊച്ചിയുടെ പ്രധാന ആകർഷണം.
അതിരപ്പള്ളി
അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ പ്രശസ്തമായ ഷൂട്ടിങ് ലൊക്കേഷനാണ് അതിരപ്പള്ളി വെള്ളച്ചാട്ടം. തൃശൂർ ജില്ലയിലാണ് ഈ അതിമനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. കാടിന്റെ വശ്യതയും വെള്ളച്ചാട്ടത്തിൻ്റെ ഭീകരതയുമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കിയത്. മണിരത്നം സിനിമയിലെ നായികമാരെപോലെ സൗന്ദര്യമുള്ളതാണ് ലൊക്കേഷനുകളും. അത്തരത്തിൽ അതിരപ്പള്ളിയെ ലോകമറിയുന്ന വിധത്തിൽ ഉയർത്തിക്കൊണ്ടു വന്നതും അദ്ദേഹമാണ്. രാവണിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ വെച്ചാണ് ഷൂട്ട് ചെയ്തത്.
മൂന്നാർ
പ്രണയരംഗങ്ങൾ ഇത്രയധികം മനോഹരമാക്കുന്നതിൽ ഒരു പങ്ക് ആ സിനിയിലെ ലൊക്കേഷനുകൾക്കുള്ളതാണ്. അത്തരത്തിൽ മിക്ക സിനികളിലെയും പ്രണയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് മൂന്നാർ. മൂന്നാറിലെ തേയിലത്തോട്ടങ്ങളും പൗരാണിക കെട്ടിടങ്ങളും പുൽമേടുകളും കോടമഞ്ഞും ഒഴിവാക്കാൻ കഴിയാത്ത കാഴ്ച്ചകളാണ്.
വാഗമൺ
മമ്മൂട്ടിയുടെ നസ്രാണി ഫഹദിൻ്റെ ഇയ്യോബിന്റെ പുസ്തകം തുടങ്ങി മലയാള സിനിമയിലെ ഒട്ടനവധി ചിത്രങ്ങൾ ചിത്രീകരിച്ച സ്ഥലമാണ് വാഗമൺ. ഇടുക്കിയിലെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒന്നാണ് വാഗമൺ. പുൽമേടുകളും മൊട്ടക്കുന്നുകളും പൈൻമരക്കാടും ഒക്കെ ചേരുന്ന ഇവിടം മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സ്ഥലമാണ്.
വരിക്കാശ്ശേരി മന
മലയാള സിനിമയിൽ ഒരു തറവാടുണ്ടെങ്കിൽ അത് വരിക്കാശ്ശേരി മന തന്നെയായിരിക്കും. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നമ്പൂതിരി ഇല്ലങ്ങളിലൊന്നാണ് ഈ മന. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്.