Swarail: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഇനി ‘സ്വറെയിൽ’; ഉപയോഗിക്കേണ്ടത് എങ്ങനെ?
Indian Railways SwaRail app: ഇന്ത്യയിൽ തന്നെയുള്ള സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് ഡെവലെപ്പ് ചെയ്തെടുത്തത്. ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടാതെ, പി എൻ ആർ സ്റ്റാറ്റസ് ചെക്ക്, ഭക്ഷണം ഓർഡർ ചെയ്യാൻ തുടങ്ങി നിരവധി കാര്യങ്ങൾ ഇതിലൂടെ ചെയ്യാനാകും.

ട്രെയിൻ യാത്രക്കാർക്ക് പുതിയ ടിക്കറ്റ് ബുക്കിങ് ആപ്പുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷൻ. സ്വറെയിൽ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആൻഡ്രോയിഡ് ഡിവൈസുകളിലും ഐഒഎസ് ഡിവൈസുകളിലും ലഭ്യമാണ്.
ഇന്ത്യയിൽ തന്നെയുള്ള സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് ഡെവലെപ്പ് ചെയ്തെടുത്തത്. ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടാതെ, പി എൻ ആർ സ്റ്റാറ്റസ് ചെക്ക്, ഭക്ഷണം ഓർഡർ ചെയ്യാൻ തുടങ്ങി നിരവധി കാര്യങ്ങൾ ഇതിലൂടെ ചെയ്യാനാകും. അതേസമയം മുമ്പ് ഉണ്ടായിരുന്ന ഐആർസിടിസി ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
സ്വാറെയിലിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ?
ആപ്പ് ഡൗൺലോഡ് ചെയ്ത് ഐആർസിടിസി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക…
പഴയ ഐആർസിടിസി ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം, അല്ലാത്തവർ പുതുതായി ഒരെണ്ണം ക്രിയേറ്റ് ചെയ്യുക.
തുടർന്ന് വരുന്ന പേജിൽ ജേർണി പ്ലാനർ കോളത്തിൽ റിസർവ്ഡ്, അൺറിസർവ്ഡ്, പ്ലാറ്റ്ഫോം എന്നിങ്ങനെ മൂന്ന് ഓപ്ഷൻ കാണാം.
ടിക്കറ്റ് റിസർവ് ചെയ്യുന്നതിനായി റിസർവ്ഡ് എന്നത് തിരഞ്ഞെടുക്കാം.
ഏത് സ്റ്റേഷനിൽ നിന്ന് ഏത് സ്റ്റേഷനിലേക്കാണ് പോകേണ്ടത്, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീയതി, ക്ലാസ്, ക്വാട്ട തുടങ്ങിയ വിവരങ്ങൾ നൽകുക.
വിവരങ്ങൾ കൊടുത്ത ശേഷം സെർച്ച് ചെയ്യുക. ലിസ്റ്റിൽ നിന്ന് ട്രെയിനും ക്ലാസും കോച്ചും തിരഞ്ഞെടുക്കാം.
അടുത്ത് വരുന്ന വെബ് പേജിൽ നിന്ന് ബോർഡിങ് സ്റ്റേഷൻ തിരഞ്ഞെടുക്കാം. യാത്രക്കാരന്റെ വിശദാംശങ്ങളും കോൺടാക്ട് വിശദാംശങ്ങളും നൽകുക.
രജിസ്റ്റർ ചെയ്തിരിക്കുന്ന ഇ – മെയിൽ ഐഡിയിലേക്കും ഫോൺ നമ്പറിലേക്കും ഇ-ടിക്കറ്റ് ലഭിക്കും.
റിവ്യൂ ജേർണി ഡിറ്റയിൽസ് പരിശോധിക്കുക. പണം അടയ്ക്കുന്നതിന് ‘ഫെയർ ബ്രേക്കപ്പ്’ തിരഞ്ഞെടുക്കുക. കാപ്ച നൽകിയതിനു ശേഷം ബുക്ക് നൗ കൊടുക്കാം.