Munnar CSI Church: അന്ത്യവിശ്രമം മൂന്നാറിൽ വേണമെന്ന് ഇസബെൽ; ഹെൻട്രി സായ്പ്പിൻ്റെ പ്രിയതമയുടെ സെമിത്തേരി പള്ളിയായത് ഇങ്ങനെ
Story Behind Munnar CSI Church: പ്രണയ ജോഡികളായി മൂന്നാറിലെത്തുന്നവരാണ് അധികവും. കേട്ടതിൽ വച്ച് ഏറ്റവും മനോഹരമെന്ന് തോന്നുന്ന ഒരു പ്രണയത്തിന് സാക്ഷ്യം വഹിച്ച പള്ളിയാണ് സെന്റ് ജോർജ് സിഎസ്ഐ ചർച്ച്. മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രണയകഥപോലെ ഈ കഥയിലും എലനോർ ഇസബെൽ മേയ് എന്ന വെള്ളക്കാരിയായ സുന്ദരിയാണ് കഥാപാത്രം.

മൂന്നാറിനും അവിടെയുള്ള മഞ്ഞിൽപൊതിഞ്ഞ മലകൾക്കും എന്നും ആരാധകർ ഏറെയാണ്. അതുപോലെ അവിടെയുള്ള പല സ്ഥലങ്ങൾക്കും പറയാനുള്ളത് പല കഥകളാണ്. കുരിശു മലകയറ്റത്തിനും ഇടുക്കിയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവർക്കും ഒരിടവേളയെടുത്ത് പോകാൻ പറ്റിയ ഇടങ്ങൾ വേറെയുമുണ്ട്. അത്തരത്തിൽ ഒന്നാണ് പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ചർച്ച്. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറം ആരുടെയും മനസലിയിപ്പിക്കുന്ന ഒരു കഥയുണ്ട് ഈ പള്ളിയുടെ പിന്നിൽ. ഗോഥിക് ശൈലിയിലാണ് ഈ പള്ളിയുടെ നിർമ്മാണം.
പ്രണയ ജോഡികളായി മൂന്നാറിലെത്തുന്നവരാണ് അധികവും. കേട്ടതിൽ വച്ച് ഏറ്റവും മനോഹരമെന്ന് തോന്നുന്ന ഒരു പ്രണയത്തിന് സാക്ഷ്യം വഹിച്ച പള്ളിയാണ് സെന്റ് ജോർജ് സിഎസ്ഐ ചർച്ച്. മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രണയകഥപോലെ ഈ കഥയിലും എലനോർ ഇസബെൽ മേയ് എന്ന വെള്ളക്കാരിയായ സുന്ദരിയാണ് പ്രധാന കഥാപാത്രം. മൂന്നാറിൽ തേയില കൃഷിക്കു മേൽനോട്ടം വഹിക്കാനെത്തിയ ഹെൻട്രി ഫീൽഡ്നൈറ്റ് സായ്പ്പിന്റെ പ്രിയതമയായിരുന്നു ഈ സുന്ദരിയായ എലനോർ ഇസബെൽ.
വിവാഹശേഷം ഭർത്താവുമായി കപ്പലിലെത്തിയ എലനോർ മൂന്നാറിലെ മലമുകളിലെത്തി. മഞ്ഞുപുതച്ചുകിടന്ന പച്ചപ്പ് അവളുടെ മനസ്സിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പ്രണയത്തിൻ്റെ വശ്യതയിൽ മുഴികിയിരുന്ന ഒരുനാൾ അവൾ തന്റെ ഭർത്താവിനോട് പറഞ്ഞു ‘ഞാൻ മരിച്ചാൽ എന്നെ ഇവിടെത്തന്നെ അടക്കണം’.
ആ സ്ഥലത്തോടുള്ള പ്രണയത്തിനപ്പുറം അവൾ അന്ന് കോളറ എന്ന രോഗത്തിന് അടിമയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ കോളറ പിടിപെട്ട് എലനോർ തൻ്റെ പ്രിയതമനോട് വിടപറഞ്ഞു. എന്നാൽ അന്ന് എൽനോർ പറഞ്ഞ വാക്കുകൾ ആ വെള്ളക്കാരൻ മറന്നില്ല. അവളുടെ ആഗ്രഹപ്രകാരം കുന്നിൻമുകളിൽ അടക്കാൻ തീരുമാനിച്ചു. എന്നാൽ ആചാരപ്രകാരം ചടങ്ങ് നടത്താൻ പള്ളികൾ ഉണ്ടായിരുന്നില്ല.
എങ്കിലും എലനോറിൻ്റെ അവസാന ആഗ്രഹമായതിനാൽ അവളെ അവിടെ അടക്കി. അങ്ങനെ അത് സെമിത്തേരിയായി. അങ്ങനെ അവിടൊരു സിഎസ്ഐ പള്ളി വരാൻ ആ സെമിത്തേരി കാരണമായി മാറുകയായിരുന്നു. പള്ളിയില്ലാതെ എലനോറിന്റെ പ്രണയസ്മാരകം 17 കൊല്ലത്തോളം അങ്ങനെ കിടന്നു. പിന്നീട് എലനോറിൻ്റെ ആദ്യ കല്ലറയുൾപ്പെടെ പള്ളിയുടെ ഭാഗവുമായി മാറി. സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ കീഴിലുള്ള ഈ പള്ളിയും സെമിത്തേരിയും ഇപ്പോൾ സന്ദർശകരുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.