AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Salaulim Dam: ഡാമിനുള്ളിൽ ത്രിഡി കിണർ! ഇതാണ് ​ഗോവയിലുള്ള സലൗലിം അണക്കെട്ട്; കാണാൻ മറക്കണ്ട

Salaulim Dam In Goa: ചിത്രം കണ്ടാൽ ഇങ്ങനൊരു സ്ഥലം നമ്മുടെ നാട്ടിലുണ്ടോ എന്നുപോലും തോന്നിപോകും. ഡാമിനുള്ളിൽ തന്നെ നിർമ്മിച്ചിരിക്കുന്ന ഒരു ഗർത്തത്തിലേക്ക് ചുറ്റിലൂടെ വെള്ളം കുതിച്ചിറങ്ങുന്ന ആകാഴ്ച്ച കാണാൻ ​ഗോവയിലുള്ള സലൗലിം അണക്കെട്ട് സന്ദർശിച്ചാൽ മതിയാകും. സൗത്ത് ഗോവയിൽ ചൊർചൊരം എന്ന സ്ഥലത്തിനു സമീപമാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.

Salaulim Dam: ഡാമിനുള്ളിൽ ത്രിഡി കിണർ! ഇതാണ് ​ഗോവയിലുള്ള സലൗലിം അണക്കെട്ട്; കാണാൻ മറക്കണ്ട
Salaulim DamImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 10 Jun 2025 13:50 PM

പെട്ടെന്ന് കണ്ടാൽ ആരെയും അതിശയിപ്പിക്കും. ഹോളവുഡ് സിനിമകളിൽ കാണുന്നപോലെ ഒരു മായാലോകം. അതാണ് ​ഗോവയിലെ ത്രിഡി കിണർ രൂപത്തിലുള്ല ഈ അണക്കെട്ട്. ത്രിഡീ ചിത്രത്തിൽ കാണുന്നതുപോലെ ഡാമിനുള്ളിൽ നിർമ്മിച്ച ഒരു ആർച്ചിലേക്ക് കുത്തിയൊലിച്ചിറങ്ങുന്ന വെള്ളമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ചെലവ് കുറഞ്ഞ് നിങ്ങൾക്ക് ഇവിടേക്ക് പോയി വരാം.

ചിത്രം കണ്ടാൽ ഇങ്ങനൊരു സ്ഥലം നമ്മുടെ നാട്ടിലുണ്ടോ എന്നുപോലും തോന്നിപോകും. ഡാമിനുള്ളിൽ തന്നെ നിർമ്മിച്ചിരിക്കുന്ന ഒരു ഗർത്തത്തിലേക്ക് ചുറ്റിലൂടെ വെള്ളം കുതിച്ചിറങ്ങുന്ന ആകാഴ്ച്ച കാണാൻ ​ഗോവയിലുള്ള സലൗലിം അണക്കെട്ട് സന്ദർശിച്ചാൽ മതിയാകും. സൗത്ത് ഗോവയിൽ ചൊർചൊരം എന്ന സ്ഥലത്തിനു സമീപമാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.

ഏകദേശം 24 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ അണക്കെട്ട് ഗോവയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഏകദേശം 40 അടി താഴ്ചയിൽ നിർമ്മിച്ചിരിക്കുന്ന ഈ അണകെട്ടിൻ്റെ ഉള്ളിൽ 100 അടി താഴ്ച്ചയിലാണ് മറ്റൊരു ​ഗർത്തം നിർമ്മിച്ചിരിക്കുന്നത്. 1971ലാണ് ഈ ഡാം നിർമ്മിച്ചത്. വർഷങ്ങളെടുത്താണ് ഈ ഡാമിൻ്റെ പണി പൂർത്തിയാക്കിയത്.

സൗത്ത് ഗോവയിലെ ഗ്രാമീണർക്ക് കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായുള്ള വെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലൂടെയാണ് ഡാം നിർമ്മിക്കുക എന്ന ആശയം ഉണ്ടായത്. അണക്കെട്ടിൻ്റെ നിർമ്മാണ സമയത്ത് ഏകദേശം 3000 ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത്. 20 ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായതായി പറയപ്പെടുന്നു.

ഇപ്പോൾ ദിവസേന 380 മില്യൺ ലിറ്റർ വെള്ളമാണ് ഇവിടുന്ന് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വിതരണം ചെയ്യുന്നത്. പത്താം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഒരു പുരാതന ക്ഷേത്രവും വെള്ളത്തിനടിയിലായി.