Onam Train Service: ഓണത്തിന് തിരക്കില്ലാതെ നാട്ടിലെത്താം; ചെന്നൈയിൽ നിന്ന് കൊല്ലം, കോട്ടയം സ്പെഷ്യൽ ട്രെയിൻ

Onam Special Train: കൊല്ലം, കോട്ടയം എന്നിവിടങ്ങളിലേക്കും തിരിച്ചും സേലം, ഈറോഡ്, പാലക്കാട് വഴി സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.

Onam Train Service: ഓണത്തിന് തിരക്കില്ലാതെ നാട്ടിലെത്താം; ചെന്നൈയിൽ നിന്ന് കൊല്ലം, കോട്ടയം സ്പെഷ്യൽ ട്രെയിൻ

പ്രതീകാത്മക ചിത്രം

Updated On: 

23 Jul 2025 | 09:09 AM

ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ട്രെയിൻ സർവീസ് ഏർപ്പെടുത്തി. കൊല്ലം, കോട്ടയം എന്നിവിടങ്ങളിലേക്കും തിരിച്ചും സേലം, ഈറോഡ്, പാലക്കാട് വഴി സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.

സ്പെഷ്യൽ ട്രെയിൻ സർവീസ്

ചെന്നൈ സെൻട്രൽ – കൊല്ലം (06119) ട്രെയിൻ: ഓ​ഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയുള്ള ബുധനാഴ്ചകളിലാണ് സർവീസ്. വൈകിട്ട് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും.

കൊല്ലം – ചെന്നൈ സെൻട്രൽ (06120): രാവിലെ 10.45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. ഓ​ഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11 വരെയുള്ള വ്യാഴാഴ്ചകളിലാണ് സർവീസ്.

ചെന്നൈ സെൻട്രൽ – കോട്ടയം ട്രെയിൻ (06111): രാത്രി 11.20ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.30ന് കോട്ടയത്ത് എത്തും. ഓ​ഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 9 വരെയുള്ള ചൊവ്വാഴ്ചകളിലാണ് സർവീസ്.

കോട്ടയം – ചെന്നൈ സെൻട്രൽ (06112): വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35ന് ചെന്നൈയിലെത്തും. ഓ​ഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയുള്ള ബുധനാഴ്ചകളിലാണ് സർവീസ്.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്