AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IRCTC Free Food: ട്രെയിൻ വൈകിയോ… റെയിൽവേയുടെ ഭക്ഷണം നിങ്ങൾക്ക് സൗജന്യമായി ലഭിക്കും; ഇതറിയാമോ

How To Get Free Food From IRCTC: ട്രെയിൻ നിശ്ചിത സമയത്തേക്കാൾ രണ്ട് മണിക്കൂറോ അതിൽ കൂടുതലോ വൈകുകയാണെങ്കിൽ നിങ്ങൾക്ക് ഈ സൗകര്യം ലഭ്യമാകും. പക്ഷേ എല്ലാ ട്രെയിനുകളിലും ഈ ആനുകൂല്യം ലഭ്യമല്ല. പരിമിതമായ ചില ട്രെയിനുകളിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

IRCTC Free Food: ട്രെയിൻ വൈകിയോ… റെയിൽവേയുടെ ഭക്ഷണം നിങ്ങൾക്ക് സൗജന്യമായി ലഭിക്കും; ഇതറിയാമോ
Train FoodImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 18 Jan 2026 | 07:55 PM

ട്രെയിൻ വൈകി ഓടുന്നത് സാധാരണമാണ്. മണിക്കൂറികൾ വരെ വൈകുന്നത് പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇത്തരത്തിൽ സ്റ്റേഷനിൽ കാത്തിരുന്ന മുഷിയുന്നവർ ധാരാളമാണ്. ഇങ്ങനെ മണിക്കൂറുകൾ വൈകുമ്പോൾ വിശപ്പും തളർച്ചയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ ഒരു നിയമമുള്ളത് നിങ്ങൾക്ക് അറിയാമോ.

അതായത്, ട്രെയിൻ നിശ്ചിത സമയത്തേക്കാൾ രണ്ട് മണിക്കൂറോ അതിൽ കൂടുതലോ വൈകുകയാണെങ്കിൽ നിങ്ങൾക്ക് ഈ സൗകര്യം ലഭ്യമാകും. പക്ഷേ എല്ലാ ട്രെയിനുകളിലും ഈ ആനുകൂല്യം ലഭ്യമല്ല. പരിമിതമായ ചില ട്രെയിനുകളിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഏതൊക്കെ ട്രെയിനുകളിൽ സൗജന്യ ഭക്ഷണം ലഭിക്കും?

എല്ലാ ട്രെയിനുകളിലും ഈ സൗജന്യ ഭക്ഷണ സൗകര്യം ലഭിക്കില്ല എന്നത് ഓർക്കണം. ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, ദുരന്തോ എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ട്രെയിൻ വൈകിയാൽ ഭക്ഷണം ലഭിക്കുകയുള്ളൂ. ട്രെയിൻ രണ്ട് മണിക്കൂറോ അതിൽ കൂടുതൽ വൈകിയാൽ സമയത്തിന് അതനുസരിച്ച് ലഘുഭക്ഷണമോ, പ്രഭാതഭക്ഷണമോ, ഉച്ചഭക്ഷണമോ, അത്താഴമോ ലഭിക്കും. യാത്ര തുടരുന്നവർക്കോ അല്ലെങ്കിൽ വൈകിയ ട്രെയിനിൽ കയറാൻ കാത്തിരിക്കുന്ന യാത്രക്കാർക്കോ മാത്രമാണ് സൗജന്യ ഭക്ഷണ സേവനം ലഭിക്കുന്നത്. യാത്ര അവസാനിപ്പിച്ച യാത്രക്കാർക്ക് ഈ നിയമം ബാധകമല്ല.

ALSO READ: അഞ്ച് അമൃത് ഭാരത് എക്‌സ്പ്രസുകള്‍ കൂടി ഇറങ്ങുന്നു; ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

മെനുവിൽ എന്തെല്ലാം?

നിങ്ങൾ യാത്ര ചെയ്യുന്ന സമയവും ട്രെയിൻ വൈകിയ സമയവും അനുസരിച്ച് ഭക്ഷണത്തിൻ്റെ മെനുവിൽ മാറ്റം വരുന്നതാണ്.

ചായ/കാപ്പി: ബിസ്കറ്റ്, പാൽ പൊടി, പഞ്ചസാര എന്നിവയടങ്ങിയ കിറ്റ്

പ്രഭാതഭക്ഷണം/വൈകുന്നേരം: ബ്രെഡ് സ്ലൈസുകൾ, ബട്ടർ, ഫ്രൂട്ട് ജ്യൂസ്, ചായ അല്ലെങ്കിൽ കാപ്പി.

ഉച്ചഭക്ഷണം/അത്താഴം: ചോറ്, പരിപ്പ് കറി, രാജ്മ അല്ലെങ്കിൽ ചോലെ, അച്ചാർ. അല്ലെങ്കിൽ ഏഴ് പൂരിയും മിക്സഡ് വെജിറ്റബിൾ കറിയും അച്ചാറും

ടിക്കറ്റ് ക്യാൻസൽ ചെയ്താൽ?

ട്രെയിൻ വൈകിയാൽ ഭക്ഷണം മാത്രമല്ല മറ്റ് ചില ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയാണെങ്കിൽ യാത്രക്കാർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷനുണ്ട്. ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ മുഴുവൻ തുകയും തിരികെ കിട്ടുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ അതേ പ്ലാറ്റ്‌ഫോം വഴി റീഫണ്ട് ലഭിക്കും. കൂടാതെ, കൂടുതൽ സമയം സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നാൽ വെയ്റ്റിംഗ് ഹാളുകൾ സൗജന്യമായി ഉപയോഗിക്കാനും സാധിക്കും.