Stambheshwar Mahadev Temple: ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്ന ഒരേയൊരു ശിവക്ഷേത്രം; നിഗൂഢത ഒളിപ്പിച്ച സ്തംഭേശ്വർ

Gujarat’s Mysterious Stambheshwar Mahadev Temple: ഇന്ത്യയിലെ ഏറ്റവും സവിശേഷമായ ശിവക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് സ്തംഭേശ്വർ മഹാദേവ് ക്ഷേത്രം. ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. അറബിക്കടലിന്റെയും കംബത്ത് ഉൾക്കടലിന്റെയും തീരത്താണ് ക്ഷേത്രത്തിൻ്റെ സ്ഥാനം.

Stambheshwar Mahadev Temple: ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്ന ഒരേയൊരു ശിവക്ഷേത്രം; നിഗൂഢത ഒളിപ്പിച്ച സ്തംഭേശ്വർ

Stambheshwar Mahadev Temple

Published: 

03 Jan 2026 | 01:59 PM

വിശ്വാസത്തിൻ്റെയും ഐതിഹ്യങ്ങളുടെയും നിഗൂഢതകളുടെയും പരിവേഷം ആവോളമുള്ള നാടാണ് നമ്മുടേത്. എന്നാൽ നോക്കിനിൽക്കെ അപ്രത്യക്ഷമാകുന്ന ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ… ഏകദേശം 150 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രമുണ്ട് ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ. കേട്ടാൽ അത്ഭുതം കോരിത്തരിക്കുന്ന ക്ഷേത്രത്തിൽ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. ഗയാബ് മന്ദിർ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

ദിവസത്തിൽ രണ്ട് തവണയാണ് ഈ ക്ഷേത്ര കൺമുന്നിൽ അപ്രത്യക്ഷമാകുന്നത്. പ്രകൃതിയുടെ മാന്ത്രികത ഒളിപ്പിച്ചുവെച്ച ഈ ശിവക്ഷേത്രം ബറൂച്ച് ജില്ലയിലെ കവി കംബോയ് എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും സവിശേഷമായ ശിവക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് സ്തംഭേശ്വർ മഹാദേവ് ക്ഷേത്രം. ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. അറബിക്കടലിന്റെയും കംബത്ത് ഉൾക്കടലിന്റെയും തീരത്താണ് ക്ഷേത്രത്തിൻ്റെ സ്ഥാനം.

ALSO READ: മൂന്നാർ സഞ്ചാരികളെ ഇതിലെ ഇതിലെ…; ‘റോയൽ വ്യൂ 2.0’യുമായി കെഎസ്ആർടിസി

ഇവിടെ, വേലിയേറ്റം കാരണം ദിവസവും ജലനിരപ്പ് ഉയരുകയും താഴുകയും ചെയ്യാറുണ്ട്. വേലിയേറ്റം വരുമ്പോൾ, ക്ഷേത്രം പൂർണ്ണമായും വെള്ളത്താൽ മൂടുപ്പെടുന്നു. എന്നാൽ വെള്ളം ഇറങ്ങുമ്പോൾ ക്ഷേത്രം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണ് പ്രതിഭാസം. എല്ലാ ദിവസവും രണ്ടു തവണ ഈ രീതിയിൽ ക്ഷേത്രം കാണികളിൽ അത്ഭുതം സൃഷ്ടിക്കുന്നു. ഈ സമയത്ത് ക്ഷേത്രത്തിലെ ശ്രീകോവിൽ പൂർണ്ണമായും കടൽവെള്ളത്തിനടിയിലാകുന്നു.

ക്ഷേത്രത്തിൻ്റെ മുകൾ ഭാഗം മാത്രമാണ് ആ സമയത്ത് വെള്ളത്തിന് മുകളിൽ കാണാൻ സാധിക്കുക. എന്നാൽ വിശ്വാസികളായ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു പ്രകൃതി പ്രതിഭാസമായല്ല അവർ കാണുന്നത്. മറിച്ച് കടലിലെ തിരമാലകൾ ശിവലിംഗത്തെ മൂടുന്നത്, ജലാഭിഷേകമാണെന്നാണ് വിശ്വാസിക്കപ്പെടുന്നത്. താരകാസുരനെ വധിച്ചതിന് ശേഷം കാർത്തികേയൻ ഇവിടെ ശിവലിംഗം സ്ഥാപിച്ചുവെന്നൊരു ഐതിഹ്യവും ക്ഷേത്രത്തിന് പിന്നിലുണ്ട്.

അതിരാവിലെയുള്ള വേലിയിറക്ക സമയത്ത്, ക്ഷേത്രം പൂർണ്ണമായും പ്രത്യക്ഷപ്പെടും. ഈ സമയത്ത് മാത്രമാണ് ഭക്തർക്ക് ക്ഷേത്രത്തെ ദർശിക്കാൻ അനുവാദമുള്ളൂ. രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ക്ഷേത്രദർശനത്തിനായും ഈ പ്രതിഭാസം കാണാനുമായി നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ട്.

കൂർക്കയുടെ തൊലി കളയാൻ ഇനി എന്തെളുപ്പം! കറ പറ്റില്ല
5 പേര്‍ക്ക് കഴിക്കാന്‍ എത്ര കിലോ കോഴിയിറച്ചി വേണം?
ഇഡ്‌ലി ബാക്കി വന്നോ? ബർഗർ ഉണ്ടാക്കിയാലോ!
തേങ്ങ ഉണ്ടോ? മുടി കറുപ്പിക്കാൻ വേറൊന്നും വേണ്ട
സർക്കാർ ഓഫീസിൽ നിന്നും പിടികൂടിയ കൂറ്റൻ പെരുമ്പാമ്പ്
ട്രെയിൻ്റെ മുകളിൽ കയറി ഇരുന്ന് യുവാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ടാൽ പറയുമോ ഇത് റെയിൽവെ സ്റ്റേഷനാണെന്ന്?
പൂച്ചയെ പിടികൂടിയ പുലി, പിന്നീട് സംഭവിച്ചത്