AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Tourism: പൊന്മുടി മുതൽ വർക്കല വരെ; തലസ്ഥാനത്ത് ആസ്വദിക്കാൻ കാഴ്ചകളേറെ…

Thiruvananthapuram Tourist Places: കനകകുന്ന് പാലസ്, മൃഗശാല, പത്മനാഭസ്വാമി ക്ഷേത്രം, മ്യൂസിയം, ബിച്ചുകൾ തുടങ്ങി മനോഹരമായ ഒട്ടനവധി സ്ഥലങ്ങളാൽ സമ്പന്നമാണ് ഇവിടം. തിരുവനന്തപുരം ജില്ലയിലെ ചില ടൂറിസം സ്പോട്ടുകൾ പരിചയപ്പെട്ടാലോ...

Thiruvananthapuram Tourism: പൊന്മുടി മുതൽ വർക്കല വരെ; തലസ്ഥാനത്ത് ആസ്വദിക്കാൻ കാഴ്ചകളേറെ…
nithya
Nithya Vinu | Published: 11 Jun 2025 13:43 PM

കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവരെ തലസ്ഥാനം ഒരിക്കലും നിരാശരാക്കില്ല. കനകകുന്ന് പാലസ്, മൃഗശാല, പത്മനാഭസ്വാമി ക്ഷേത്രം, മ്യൂസിയം, ബിച്ചുകൾ തുടങ്ങി മനോഹരമായ ഒട്ടനവധി സ്ഥലങ്ങളാൽ സമ്പന്നമാണ് ഇവിടം. തിരുവനന്തപുരം ജില്ലയിലെ ചില ടൂറിസം സ്പോട്ടുകൾ പരിചയപ്പെട്ടാലോ…

പൊന്മുടി

മൂടല്‍ മഞ്ഞു മൂടിയ മലനിരകള്‍ക്കു പ്രസിദ്ധമായ ഹില്‍ സ്റ്റേഷനാണ് പൊന്മുടി. തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ അകലെയായാണ്  ഇത് സ്ഥിതി ചെയ്യുന്നത്. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണ് പൊൻമുടി എന്ന പേര് വന്നതെന്നാണ് വിശ്വാസം.

പേപ്പാറ വന്യജീവി സങ്കേതം

തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലാണ് പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.  സമുദ്രനിരപ്പിൽ നിന്നും 1715 മീറ്റർ ഉയരത്തിലാണ് ഇവയുടെ സ്ഥാനം. പക്ഷി നിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും പ്രിയപ്പെട്ട ഇടം കൂടിയാണിവിടെ. പൊൻമുടി ഹിൽ സ്റ്റേഷൻ, ലയൺ സഫാരി പാർക്ക്, കല്ലാർ തുടങ്ങിയവയൊക്കെ പേപ്പാറയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

ശാസ്താംപാറ

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ശാസ്താംപാറ. നഗരത്തിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
നല്ല തെളിഞ്ഞ അന്തരീക്ഷമാണെങ്കില്‍ പാറയുടെ മുകളില്‍ കയറിയാൽ  അഗസ്ത്യാര്‍കൂടം, നെയ്യാര്‍ ഡാം, കോവളം, പൊന്മുടി തുടങ്ങി ഒട്ടു മിക്ക സ്ഥലങ്ങളും കാണാന്‍ കഴിയും. കൂടാതെ ഉറവ വറ്റാത്ത രണ്ടു ജലാശയങ്ങളും കാണാം.

നേപ്പിയർ മ്യൂസിയം

തിരുവനന്തപുരത്തെ പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നാണ് നേപ്പിയർ മ്യൂസിയം. മദ്കാസ് സർക്കാരിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിൻറെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. പ്രതിമകൾ, പുരാതന ആഭരണങ്ങൾ, പ്രശസ്തരായ ചിക്രകാരൻമാരുടെ ചിത്രങ്ങൾ, കൊത്തുപണികൾ തുടങ്ങിയവയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

വർക്കല ബീച്ച്

കോവളം, വിഴിഞ്ഞം, ശംഖുമുഖം, പൂവാർ തുടങ്ങി നിരവധി ബീച്ചുകൾ തിരുവനന്തപുരത്തുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായവയാണ് വർക്കല ബീച്ചും വർക്കല ക്ലിഫും. വർക്കല ബീച്ച് പാപനാശം ബീച്ച് എന്നുകൂടെ അറിയപ്പെടുന്നുണ്ട്. പാരാസെയിലിങ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.