Vishu 2026: വിഷുവിന് പായസം കുക്കറിൽ ആയാലോ, എങ്ങനെയെന്നല്ലേ…

Pressure Cooker Paayasam Recipe : സദ്യയ്ക്ക് എന്തെല്ലാം വേണമെന്ന് ലിസ്റ്റ് എപ്പോഴേ തയ്യാറാക്കി കാണും, അല്ലേ? വിഷു സദ്യയിൽ പ്രധാനി പായസം തന്നെ. പാൽപ്പായസം, അടപ്രഥമൻ, കടല പായസം എന്നിങ്ങനെ ലിസ്റ്റ് നീളും. എന്നാൽ ഇത്തവണ പായസം കുക്കറിൽ വച്ചാലോ....

Vishu 2026: വിഷുവിന് പായസം കുക്കറിൽ ആയാലോ, എങ്ങനെയെന്നല്ലേ...

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 29 Apr 2026 | 09:55 PM

വിഷു എത്തിയതോടെ കണികാണാനും കൈനീട്ടം വാങ്ങാനും രുചികരമായ സദ്യ കഴിക്കാനുമുള്ള കാത്തിരിപ്പിലാണ് മലയാളികൾ. വിഷു സദ്യയ്ക്ക് എന്തെല്ലാം കറികൾ വേണമെന്ന് ലിസ്റ്റ് എപ്പോഴേ തയ്യാറാക്കി കാണും, അല്ലേ? വിഷു സദ്യയിൽ (Vishu Sadhya) പ്രധാനി പായസം തന്നെ. പാൽപ്പായസം, അടപ്രഥമൻ, കടല പായസം എന്നിങ്ങനെ ലിസ്റ്റ് നീളും. സാധാരണ പായസം വെക്കാൻ ഉരളിയും വലിയ പാത്രങ്ങളുമാണ് വേണ്ടത്. കേരളത്തിൻ്റെ പുറത്തുള്ളവർക്ക് പായസം ഉണ്ടക്കാൻ ഇതുപോലെയുള്ള പാത്രങ്ങൾ ഇല്ലാത്തത് വെല്ലുവിളിയാണ്. എന്നാൽ ഈ പാത്രങ്ങൾ ഒന്നുമില്ലതെ ഇത്തവണ പായസം ഉണ്ടാക്കാം, അതും പായസം കുക്കറിൽ വച്ചാലോ?

ആവശ്യമായ ചേരുവകൾ

കട്ടിയുള്ള പാൽ – ഒന്ന് അല്ലെങ്കിൽ ഒന്നര കപ്പ്

ബിരിയാണി അരി / ബസ്മതി അരി – 1/4 കപ്പ്

പഞ്ചസാര ആവശ്യത്തിന്

നെയ്യ് ആവശ്യത്തിന്

ഏലയ്ക്ക പൊടി

അണ്ടിപ്പരിപ്പ്

ഉണക്ക മുന്തിരി

ഉപ്പ്

ALSO READ: വിഷുവിന് ചക്ക എരിശ്ശേരി കഴിച്ചാലോ, റെസിപ്പി ഇതാ…

തയ്യാറാക്കുന്ന വിധം

ആദ്യം പായസത്തിനായിട്ടുള്ള അരി കഴുകി വെക്കുക. തുടർന്ന കുക്കർ എടുത്ത് അതിലേക്ക് പാലും കഴുകി വെച്ച അരിയും പഞ്ചസാരയും ചേർത്ത് തിളപ്പിച്ചെടുക്കാം. ഇത് ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. ശേഷം പഞ്ചസാര അലിഞ്ഞ് കഴിഞ്ഞാൽ ​ഗ്യാസിലെ തീ കുറച്ച് വച്ച് കുക്കർ മൂടി വച്ച് അടിയ്ക്കുക. ആവി വരുന്നത് വരെ പാകം ചെയ്യുക. കുക്കറിന് വിസിൽ അല്ലെങ്കിൽ വെയിറ്റ് ഇടരുത്.

ആവി വന്ന് കഴിഞ്ഞാൽ കുക്കറിന്റെ വിസിൽ ഇട്ട് ചെറിയ തീയിൽ അര മണിക്കൂർ വരെ വേവിച്ചെടുക്കുക. ഇതിനിടെ വിസിൽ അടിച്ചാൽ തീ കുറയ്ക്കുക. വേവിച്ചെടുത്ത ശേഷം തീ ഓഫാക്കാം. ആവി മുഴുവനായി പോയി കഴിഞ്ഞാൽ കുക്കറിന്റെ മൂടി തുറന്നു നോക്കാം.

ശേഷം 1/14 ടീസ്പൂൺ ഏലയ്ക്ക പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കാം പായസം ഇളക്കാം. ഇതേസമയം മറ്റൊരു പാത്രം അടുപ്പിലേക്ക് വെച്ച് നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്തെടുക്കാം. ഇത് മാറ്റിവെച്ചിരിക്കുന്നത് പായസത്തിലേക്ക് യോജിപ്പിക്കാം. രുചികരമായ പായസം റെഡി. ചെറുതായ ഒന്ന് തണുത്തതിന് ശേഷം പായസം വിളമ്പി കഴിക്കാവുന്നതാണ്.

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു