Health Tips: കാഴ്ചയിൽ ചെറുത് ഗുണത്തിൽ വമ്പൻ; പ്രതിരോധശേഷി കൂട്ടണോ? എങ്കിൽ ഈ വിത്തുകൾ കഴിക്കൂ

Digestion and Glowing Skin Secret Tips: ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്കും മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തണമെന്ന് കരുതുന്നവർക്കും ദിവസേന കഴിക്കാൻ പറ്റുന്ന വിത്തുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് ഒരു 'സൂപ്പർ ഫുഡ്' ആയി ഈ വിത്തുകളെ കണക്കാക്കാം. അവ ഏതൊക്കെയെന്നും അവയുടെ ഗുണങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കാം.

Health Tips: കാഴ്ചയിൽ ചെറുത് ഗുണത്തിൽ വമ്പൻ; പ്രതിരോധശേഷി കൂട്ടണോ? എങ്കിൽ ഈ വിത്തുകൾ കഴിക്കൂ

പ്രതീകാത്മക ചിത്രം

Updated On: 

09 Apr 2026 | 03:38 PM

കാഴ്ചയിൽ ചെറുതാണെന്ന് നമുക്ക് തോന്നുമെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തിൽ വമ്പന്മാരാണ് ചില വിത്തുകൾ. രോഗപ്രതിരോധ ശേഷി മുതൽ ശരീരത്തിന് ഉന്മേഷം നൽകാനും സഹായിക്കുന്ന ഇത്തരം വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്കും മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തണമെന്ന് കരുതുന്നവർക്കും ദിവസേന കഴിക്കാൻ പറ്റുന്ന വിത്തുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് ഒരു ‘സൂപ്പർ ഫുഡ്’ ആയി ഈ വിത്തുകളെ കണക്കാക്കാം. അവ ഏതൊക്കെയെന്നും അവയുടെ ഗുണങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കാം.

ALSO READ: ഏത് ചൂടിലും ശരീരം കൂളാക്കാൻ ഈ ഒരു ഇല മതി; ഭക്ഷണത്തിൽ ചേർത്തോളൂ, ​ഗുണങ്ങൾ ഏറെയാണ്

ഫ്ലാക്സ് സീഡ്‌സ് / ചണവിത്ത്

നമ്മുടെ നാട്ടിൽ ഇന്ന് ഏറെ പ്രചാരമേറിവരുന്ന ഒരു വിത്താണ് ഫ്ലാക്സ് സീഡ് അഥവ ചണവിത്ത്. കൊളസ്‌ട്രോൾ കുറയ്ക്കാനും ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ഫ്ലാക്സ് സീഡ് വളരെ ഉത്തമമാണ്. ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യത്തിന് ഫ്ലാക്സ് സീഡ്‌സ് മികച്ചതാണ്. അതുപോലെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും വളരെ നല്ലതാണ്. ഇത് മുഴുവനായി കഴിക്കുന്നതിനേക്കാൾ ചെറുതായി വറുത്ത് പൊടിച്ച് ഉപയോഗിക്കുന്നതാണ് പോഷകങ്ങൾ ആഗിരണം ചെയ്യാൻ നല്ലത്.

മത്തങ്ങ വിത്തുകൾ

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ വിത്തുകളാണ് മത്തങ്ങ വിത്തുകൾ.സിങ്ക് (Zinc), മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഉറക്കക്കുറവ് പരിഹരിച്ച് മികച്ച ഉറക്കം നൽകാനും അതുപോലെ തന്നെ പ്രോസ്റ്റേറ്റ് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വെറുതെ കഴിക്കാനോ അല്ലെങ്കിൽ സാലഡുകളിൽ ചേർത്ത് കഴിക്കാനോ വളരെ നല്ലതാണ്.

ചിയാ സീഡ്‌സ്

പലരും ഇന്ന് ശരീരഭാരം കുറയ്ക്കാൻ കഴിക്കുന്ന പ്രധാന വിത്താണ് ചിയാ സീഡ്‌സ്. ഒമേഗ-3 ഫാറ്റി ആസിഡുകളും ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. വെള്ളത്തിലോ ജ്യൂസിലോ പത്തോ പതിനഞ്ചോ മിനിറ്റ് കുതിർത്തുവെച്ച് ശേഷം മാത്രമെ കഴിക്കാവൂ. അതുപോലെ തന്നെ ഒരു സ്പൂണിൽ കൂടുതൽ കഴിക്കരുത്.

Follow Us
കള്ളവോട്ട് വേണ്ട, കാത്തിരിക്കുന്നത് വലിയ ശിക്ഷ
ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്യാനെത്തിയ പ്രമുഖർ
പോളിങ് ശതമാനം കുതിക്കുമോ? മുന്‍ ട്രെന്‍ഡുകള്‍
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു