AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Red Flag : റെഡ് ഫ്‌ളാഗും ബ്രെഡ്ക്രമ്പിങ്ങും; നസ്രിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ ചർച്ചയായി പുതിയ ഡേറ്റിങ് ട്രെൻഡുകൾ

Red Flags and Breadcrumbing: താരം പങ്കുവെച്ച പോസ്റ്റിന്റെ യഥാർഥ അർഥം വ്യക്തമല്ലെങ്കിലും, നസ്രിയയും ഫഹദും തമ്മിൽ പ്രശ്നങ്ങളുണ്ടോ എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഒരു വിഭാഗം പ്രചരിപ്പിച്ചു. എന്നാൽ മറ്റുചിലരാകട്ടെ, ടൊവിനോ തോമസിനൊപ്പം അഭിനയിക്കുന്ന 'എൽ ക്ലാസിക്കോ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാവാം ഈ പോസ്റ്റെന്നാണ് വിലയിരുത്തുന്നത്.

Red Flag : റെഡ് ഫ്‌ളാഗും ബ്രെഡ്ക്രമ്പിങ്ങും; നസ്രിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ ചർച്ചയായി പുതിയ ഡേറ്റിങ് ട്രെൻഡുകൾ
പ്രതീകാത്മക ചിത്രം Image Credit source: Facebook, Getty images
Aswathy Balachandran
Aswathy Balachandran | Published: 17 Jun 2026 | 08:36 PM

റെഡ് ഫ്‌ളാഗിനെ പിന്തുടരുന്ന കാളകൾക്ക് ഭ്രാന്താണെന്നാണ് ഞാൻ എപ്പോഴും കരുതിയിരുന്നത്… എന്നാൽ ഇപ്പോൾ ഞാനും ഇതാ ഇവിടെയെത്തി. നടി നസ്രിയ നസീം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വരികൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. താരം പങ്കുവെച്ച പോസ്റ്റിന്റെ യഥാർഥ അർഥം വ്യക്തമല്ലെങ്കിലും, നസ്രിയയും ഫഹദും തമ്മിൽ പ്രശ്നങ്ങളുണ്ടോ എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഒരു വിഭാഗം പ്രചരിപ്പിച്ചു. എന്നാൽ മറ്റുചിലരാകട്ടെ, ടൊവിനോ തോമസിനൊപ്പം അഭിനയിക്കുന്ന ‘എൽ ക്ലാസിക്കോ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാവാം ഈ പോസ്റ്റെന്നാണ് വിലയിരുത്തുന്നത്.

എന്തായാലും, നസ്രിയയുടെ ഈ ഒറ്റ പോസ്റ്റോടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ ചർച്ചയാകുന്നത് റിലേഷൻഷിപ്പുകളിലെ റെഡ് ഫ്‌ളാഗ്‌, ബ്രെഡ്ക്രമ്പിങ് എന്നീ ആധുനിക ഡേറ്റിങ് ട്രെൻഡുകളെക്കുറിച്ചാണ്.

എന്താണ് റെഡ് ഫ്‌ളാഗും ബ്രെഡ്ക്രമ്പിങ്ങും?

  1. റെഡ് ഫ്‌ളാഗ് : ഒരു ബന്ധം ഒട്ടും ആരോഗ്യകരമല്ലെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെയാണ് റെഡ് ഫ്‌ളാഗ് എന്ന് വിളിക്കുന്നത്. കള്ളം പറയുക, ബഹുമാനക്കുറവ്, അമിത നിയന്ത്രണം, സ്ഥിരതയില്ലാത്ത പെരുമാറ്റം എന്നിവയെല്ലാം ഇതിൽപ്പെടും.
  2. ബ്രെഡ്ക്രമ്പിങ് : ഒരു വ്യക്തിക്ക് ബന്ധത്തിൽ യഥാർഥ താൽപര്യമോ പ്രതിബദ്ധതയോ ഇല്ലെങ്കിലും, പങ്കാളിയെ പൂർണ്ണമായി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രം ഇടയ്ക്കിടെ മെസേജുകളിലൂടെയോ പ്രശംസകളിലൂടെയോ ചെറിയ ശ്രദ്ധ നൽകി ബന്ധത്തിൽ പിടിച്ചുനിർത്തുന്ന രീതിയാണിത്. ഇത് ഒരു പ്രധാന റെഡ് ഫ്‌ളാഗ് ആണ്.

ബ്രെഡ്ക്രമ്പിങ്ങിന്റെ പ്രധാന ലക്ഷണങ്ങൾ

  • പങ്കാളിക്ക് ആവശ്യമുള്ളപ്പോൾ മാത്രം വരികയും ദിവസങ്ങളോളം വിവരമില്ലാതിരിക്കുകയും ചെയ്യുക.
  • ഉടൻ കാണാം എന്ന് പറയുമെങ്കിലും നേരിട്ട് കാണാനുള്ള പ്ലാനുകൾ ഒരിക്കലും നടപ്പിലാക്കില്ല.
  • തമാശയും ഫ്‌ളർട്ടിങ്ങും ഉണ്ടാകുമെങ്കിലും വികാരങ്ങളെക്കുറിച്ചോ ഭാവിയെക്കുറിച്ചോ സംസാരിക്കാൻ മടിക്കും.
  • ഒരു ദിവസം അമിത സ്‌നേഹവും അടുത്ത ദിവസം പൂർണ്ണ നിശബ്ദതയും പാലിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുക.
  • മെസേജ് അയക്കുന്നതും വിളിക്കുന്നതുമെല്ലാം നിങ്ങളുടെ ഭാഗത്തുനിന്ന് മാത്രമായിരിക്കും.
  • ഈ ബന്ധം നിങ്ങൾക്ക് സന്തോഷത്തേക്കാൾ കൂടുതൽ ഉത്കണ്ഠയും നിരാശയും സമ്മാനിക്കും.

എങ്ങനെ പ്രതികരിക്കണം?

റിലേഷൻഷിപ്പുകളിൽ വാക്കുകളേക്കാൾ പ്രവൃത്തികൾക്ക് മുൻഗണന നൽകണമെന്ന് വിദഗ്ദ്ധർ പറയുന്നു. നിങ്ങളുടെ പ്രതീക്ഷകൾ പങ്കാളിയോട് തുറന്നു പറയുക. നിരന്തരം ആശയക്കുഴപ്പവും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന ബന്ധങ്ങളിൽ നിന്ന് സ്വയം അകലം പാലിക്കാൻ മടിക്കരുത്. എല്ലാ ബ്രെഡ്ക്രമ്പിങ്ങും ഒരു റെഡ് ഫ്‌ളാഗാണ്, എന്നാൽ എല്ലാ റെഡ് ഫ്‌ളാഗുകളും ബ്രെഡ്ക്രമ്പിങ് ആകണമെന്നില്ല. ഒരു ബന്ധത്തിൽ സ്ഥിരതയും വ്യക്തതയും പരസ്പര ബഹുമാനവുമാണ് യഥാർഥ സ്‌നേഹത്തിന്റെ അടയാളമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഈ ചർച്ചകൾ കൊഴുക്കുന്നത്.

English Summary

A cryptic Instagram story shared by actress Nazriya Nazim regarding “red flags” has sparked intense online speculation about her relationship status and a potential movie promotion. The viral post has notably reignited a vital public discussion on modern dating trends, particularly focusing on identifying toxic behaviors like “breadcrumbing” to foster healthier relationships.

Follow Us