Pebbling: പ്രണയിക്കാൻ പെൻഗ്വിനെ കണ്ടു പഠിക്കുന്നോ? പുതിയ പിള്ളേരുടെ പെബ്ലിംഗ് എന്താണെന്ന് അറിയണോ?
പങ്കാളിയെ ചിരിപ്പിക്കുന്ന ഒരു വീഡിയോയോ അവർക്ക് താൽപ്പര്യമുള്ള ഒരു വാർത്തയോ അയച്ചുകൊടുക്കാം. പറയാതെ തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്തു കൊടുക്കുക. ഉദാഹരണത്തിന്: "ഇന്ന് പാത്രം ഞാൻ കഴുകിക്കോളാം, നീ വിശ്രമിക്കൂ എന്നു പറയാം.
കാശ് മുടക്കാതെ വലിയ സാഹസങ്ങളൊന്നും കാട്ടാതെ സിംപിളായി ഒരു പ്രേമം തുടങ്ങണോ? എങ്കിൽ കണ്ടു പഠിക്കണം പെൻഗ്വിനെ. വളരെ ലളിതമായ കാര്യങ്ങളിലൂടെ പങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യർ പഠിച്ച സ്കൂളിലെ പ്രിൻസിപ്പലാണ് ഈ പക്ഷികൾ. ജെന്റൂ ഇനത്തിൽപ്പെട്ട പെൻഗ്വിനുകൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പങ്കാളിക്ക് മിനുസമുള്ള ചെറിയ കല്ലുകൾ സമ്മാനമായി നൽകാറുണ്ട്. ഈ കല്ലുകൾ ഉപയോഗിച്ചാണ് അവർ കൂടുകൂട്ടുന്നത്. ഇതിൽ നിന്നാണ് പെബ്ലിംഗ്’ എന്ന പേര് വന്നത്. ഇപ്പോൾ പുതിയ പിള്ളേരുടെ ഗുരു ഈ ജന്റൂമാരുടെ സ്റ്റൈലാണ്.
പങ്കാളിക്ക് ഒരു മീം (Meme) അയച്ചുകൊടുക്കുന്നതോ, അവർക്കിഷ്ടപ്പെട്ട ഒരു പാട്ട് ഷെയർ ചെയ്യുന്നതോ, അല്ലെങ്കിൽ അവർക്കായി ഒരു ചായ ഇട്ടുകൊടുക്കുന്നതോ ഒക്കെ ‘പെബ്ലിംഗ്’ ആണ്. “ഞാൻ നിന്നെ ഓർക്കുന്നുണ്ട്” എന്ന് അറിയിക്കുന്ന ചെറിയ അടയാളങ്ങളാണിവ.
എന്തുകൊണ്ട് പെബ്ലിംഗ് ക്ലിക്കായി?
വലിയ സർപ്രൈസുകൾ പ്ലാൻ ചെയ്യേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ആകർഷണം. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇത് ചെയ്യാം. തുടർച്ചയായ ഇത്തരം കൊച്ചു കാര്യങ്ങൾ പങ്കാളികൾക്കിടയിൽ സുരക്ഷിതബോധവും വിശ്വാസവും വളർത്തുന്നു. ദൂരസ്ഥലങ്ങളിൽ കഴിയുന്നവർക്കും തിരക്കുള്ളവർക്കും ഡിജിറ്റൽ പെബ്ലിംഗിലൂടെ (വാട്സാപ്പ് സന്ദേശങ്ങൾ, റീലുകൾ) ബന്ധം ഊഷ്മളമായി നിലനിർത്താം.
എങ്ങനെ പെബ്ലിംഗ് പരീക്ഷിക്കാം?
പങ്കാളിയെ ചിരിപ്പിക്കുന്ന ഒരു വീഡിയോയോ അവർക്ക് താൽപ്പര്യമുള്ള ഒരു വാർത്തയോ അയച്ചുകൊടുക്കാം. പറയാതെ തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്തു കൊടുക്കുക. ഉദാഹരണത്തിന്: “ഇന്ന് പാത്രം ഞാൻ കഴുകിക്കോളാം, നീ വിശ്രമിക്കൂ എന്നു പറയാം. ഓഫീസിൽ നിന്ന് വരുമ്പോൾ അവർക്കിഷ്ടപ്പെട്ട ഒരു മിഠായിയോ പലഹാരമോ വാങ്ങി നൽകുക. തിരക്കിനിടയിൽ ഒരു 10 സെക്കന്റ് വോയിസ് മെസ്സേജ് അയക്കുന്നത് പോലും വലിയ മാറ്റമുണ്ടാക്കും. അവർക്ക് പോകാൻ ഇഷ്ടമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ അയച്ച് “നമുക്ക് ഇവിടെ പോകാം” എന്ന് പറയുന്നത് വലിയൊരു വിലയൊരു സന്തോഷമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പെബ്ലിംഗ് പങ്കാളിക്ക് സന്തോഷം നൽകുന്ന ഒന്നായിരിക്കണം. അല്ലാതെ നിരന്തരം മെസ്സേജ് അയച്ച് അവരെ ശല്യപ്പെടുത്തരുത്. അവർക്ക് എപ്പോഴാണ് ഇത്തരം കാര്യങ്ങൾ ഇഷ്ടമെന്ന് ചോദിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കും. പ്രണയം എന്നത് വലിയ നാടകീയ പ്രകടനങ്ങളല്ല, മറിച്ച് പരസ്പരമുള്ള കരുതലിന്റെ ഇത്തരം ചെറിയ നിമിഷങ്ങളാണ്. ഇന്ന് തന്നെ ഒരു ‘പെബിൾ’ എറിഞ്ഞു നോക്കൂ, നിങ്ങളുടെ ബന്ധത്തിൽ വരുന്ന മാറ്റം തിരിച്ചറിയാം.