AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hyper-independence: ആണുങ്ങൾ പറയും പോലെ അത്ര വലിയ പ്രശ്നമാണോ സ്ത്രീകളുടെ ഹൈപ്പർ ഇൻഡിപെന്റൻസ്

Hyper-Independence Among Women: ലളിതമായ കാര്യങ്ങൾക്ക് പോലും സഹായം ചോദിക്കാൻ ഇവർക്ക് വളരെ ബുദ്ധിമുട്ടാണ്. മറ്റൊരാളുടെ സഹായം ആവശ്യമുണ്ട് എന്ന ചിന്തപോലും ദുർബലരാണെന്ന തോന്നൽ ഉണ്ടാക്കാം.

Hyper-independence: ആണുങ്ങൾ പറയും പോലെ അത്ര വലിയ പ്രശ്നമാണോ സ്ത്രീകളുടെ ഹൈപ്പർ ഇൻഡിപെന്റൻസ്
Hyper Independence In WomenImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 12 Sep 2025 20:11 PM

അടുത്തിടെ സോഷ്യൽ മീഡിയിൽ വലിയ ചർച്ചയായ വിഷയമാണ് ഭാര്യ ജോലിയ്ക്ക് പോകാത്തതിനെപ്പറ്റ ഒരാൾ പരാതി പറയുന്നതും അതിനനുബന്ധമായ ചർച്ചകളും. ഈ വിഷയത്തിന്റെ ബാക്കി എന്നോണം ഉയർന്നു വന്ന ഒരു വിഷയമാണ് സ്ത്രീകളിലെ ഹൈപ്പർ ഇൻഡിപെൻഡൻസ്. ഇന്നത്തെ സ്ത്രീകൾ ഭൂരിഭാ​ഗവും ഇത്തരത്തിലുള്ളവരാണെന്ന തരത്തിൽ ഉയർന്നു വന്ന വാദങ്ങളും മറ്റും മുറുകുമ്പോൾ പലരും ചോദിക്കുന്ന കാര്യമാണ് എന്താണ് ഈ സ്വഭാവം.

ഹൈപ്പർ-ഇൻഡിപെൻഡൻസ് എന്നത് ഒരു വ്യക്തിക്ക് മറ്റുള്ളവരിൽ നിന്ന് സഹായമോ വൈകാരിക പിന്തുണയോ ആവശ്യമുള്ളപ്പോൾ പോലും അത് തേടുന്നത് ഒഴിവാക്കി, അമിതമായ സ്വയംപര്യാപ്തത കാണിക്കുന്ന ഒരു സ്വഭാവരീതിയാണ്. ഹൈപ്പർ-ഇൻഡിപെൻഡൻസ് , ഒരു വ്യക്തിക്ക് സ്വയം മാത്രമേ ആശ്രയിക്കാൻ കഴിയൂ എന്ന ചിന്തയാണ്.

ഇത് മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിച്ച ഒരു മാനസികാഘാതത്തിന്റെ പ്രതികരണമോ അതിജീവിക്കാനുള്ള ഒരു മാർഗ്ഗമോ ആവാം. ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ടാകാവുന്ന അവസ്തയാണെങ്കിലും സ്ത്രീകളിൽ ഈ സ്വഭാവം കൂടുതലായി കാണപ്പെടുന്നുണ്ട് ഇന്ന്.

പ്രധാന സ്വഭാവസവിശേഷതകൾ

ഹൈപ്പർ-ഇൻഡിപെൻഡൻസ് ഉള്ള ഒരു വ്യക്തി, അവർ ഏത് ലിംഗത്തിൽപ്പെട്ടവരാണെങ്കിലും, ചില പ്രത്യേക സ്വഭാവങ്ങൾ കാണിച്ചേക്കാം.

  • ലളിതമായ കാര്യങ്ങൾക്ക് പോലും സഹായം ചോദിക്കാൻ ഇവർക്ക് വളരെ ബുദ്ധിമുട്ടാണ്. മറ്റൊരാളുടെ സഹായം ആവശ്യമുണ്ട് എന്ന ചിന്തപോലും ദുർബലരാണെന്ന തോന്നൽ ഉണ്ടാക്കാം.
  • ഒരു കാര്യം കൃത്യമായി ചെയ്യണമെങ്കിൽ അത് സ്വയം ചെയ്യണം എന്നൊരു ഉറച്ച വിശ്വാസം ഇവർക്കുണ്ടാകാം. ഇത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അമിതഭാരം അനുഭവിക്കാനും ഇടയാക്കും.
  • ഇവർക്ക് തങ്ങളുടെ വികാരങ്ങൾ പങ്കുവെക്കാനോ തുറന്നുപറയാനോ ബുദ്ധിമുട്ടുണ്ടാകാം, ഇത് ആഴത്തിലുള്ളതും അർത്ഥവത്തായതുമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് തടസ്സമുണ്ടാക്കും.
  • മറ്റുള്ളവർ തങ്ങളെ നിരാശപ്പെടുത്തുകയോ വഞ്ചിക്കുകയോ ചെയ്യും എന്നുള്ള ആഴത്തിലുള്ള വിശ്വാസം കാരണം, ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നു.
  • എല്ലാ കാര്യങ്ങളുടെയും ഭാരം ഒറ്റയ്ക്ക് ചുമക്കുന്നത് കാരണം, ഇവർക്ക് ഉയർന്ന അളവിലുള്ള സമ്മർദ്ദം, ക്ഷീണം, മാനസിക തളർച്ച എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.