Rabbits eating own babies: പ്രസവിച്ചയുടൻ സ്വന്തം കുഞ്ഞുങ്ങളെ അമ്മ മുയൽ തിന്നുന്നുവോ? കാരണം ഇതാണ്…

Why Mother Rabbits Eat Their Babies: മുലയൂട്ടുന്ന സമയത്ത് ആവശ്യമായ പ്രോട്ടീൻ ലഭിക്കാതെ വരുമ്പോൾ സ്വന്തം ആരോഗ്യം നിലനിർത്താൻ മാംസം തേടുന്നു. അമിതമായ ശബ്ദമോ, ആളനക്കമോ ഉണ്ടാക്കുന്ന സമ്മർദ്ദം ഇങ്ങനെ ഒരു അവസ്ഥയിലേക്ക് അമ്മ മുയലിനെ എത്തിക്കാം.

Rabbits eating own babies: പ്രസവിച്ചയുടൻ സ്വന്തം കുഞ്ഞുങ്ങളെ  അമ്മ മുയൽ തിന്നുന്നുവോ? കാരണം ഇതാണ്...

Rabbit

Updated On: 

15 Oct 2025 | 04:56 PM

കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന അമ്മമാരെപ്പറ്റിയും പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ അതിഭീകരമായ അവസ്ഥകളെപ്പറ്റിയും നാം വാർത്തകളിലൂടെയും അല്ലാതെയും വായിച്ചിട്ടുണ്ട്. എന്നാൽ പ്രസവശേഷമുള്ള സാഹചര്യങ്ങൾ കാരണം സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന ജീവികളെപ്പറ്റി കേട്ടിട്ടുണ്ടോ? സ്വതവേ സാധുക്കളായ ജീവികളാണ് മുയലുകൾ. ഇവ ഇത്തരത്തിൽ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന അവസ്ഥയുണ്ട്.

പലപ്പോഴും ഈ സ്വഭാവം മുയൽ വളർത്തലിൽ ഉടമകളെ ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ്. ഇത് കേവലം ക്രൂരതയല്ല, മറിച്ച് അതിജീവനത്തിനായുള്ള സഹജവാസനയുടെ ഭാഗമായി സംഭവിക്കുന്നതാണ്. പ്രധാനമായും സമ്മർദ്ദം, പോഷകാഹാരക്കുറവ് എന്നിവയാണ് ഇതിനു കാരണം എന്നാണ് കരുതപ്പെടുന്നത്.

 

ഭയം ഭക്ഷണം..

 

മുയലുകൾ സസ്യാഹാരികളാണെങ്കിലും പ്രസവം കഴിഞ്ഞയുടൻ മറുപിള്ള കഴിക്കാറുണ്ട്. ഇത് കൂട് വൃത്തിയാക്കാനും, ഇരപിടിയന്മാരെ അകറ്റാനും വേണ്ടിയാണ്. എന്നാൽ, ഈ വൃത്തിയാക്കൽ വാസന ചിലപ്പോൾ കുഞ്ഞുങ്ങളിലേക്ക് നീളാറുണ്ട്. ചത്തുപോയ കുഞ്ഞിനെ നീക്കം ചെയ്ത് രോഗബാധ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി ഇങ്ങനെ സംഭവിക്കാം.

മുലയൂട്ടുന്ന സമയത്ത് ആവശ്യമായ പ്രോട്ടീൻ ലഭിക്കാതെ വരുമ്പോൾ സ്വന്തം ആരോഗ്യം നിലനിർത്താൻ മാംസം തേടുന്നു. അമിതമായ ശബ്ദമോ, ആളനക്കമോ ഉണ്ടാക്കുന്ന സമ്മർദ്ദം ഇങ്ങനെ ഒരു അവസ്ഥയിലേക്ക് അമ്മ മുയലിനെ എത്തിക്കാം. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യവും ആദ്യമായി അമ്മയാകുന്ന മുയലുകൾക്ക് സംഭവിക്കുന്ന പിഴവുകളും എല്ലാം ഇത്തരം ഭീകരതയിലേക്ക് എത്തിക്കാറുണ്ട്.

മറ്റ് മൃഗങ്ങളുടെ സാമീപ്യം കാരണം ഉണ്ടാകുന്ന സുരക്ഷിതത്വമില്ലായ്മയും അങ്ങനെ ഉണ്ടാകുന്ന ആശങ്കകളും കുഞ്ഞുങ്ങളെ ഭക്ഷിക്കാനുള്ള കാരണമാകാറുണ്ട്. കൃത്യമായ പരിചരണത്തിലൂടെയും, ആവശ്യത്തിന് പോഷകാഹാരം ഉറപ്പുവരുത്തുന്നതിലൂടെയും ഈ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കും.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്