AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sleeping In AC Room: എസി ഇട്ടാണോ ഉറങ്ങുന്നത്? ഒരു ബക്കറ്റ് വെള്ളം കൂടി കരിതിക്കോളൂ; എന്തുകൊണ്ട്?

Sleeping In AC Room With Water: എസി ഇട്ട് ഉറങ്ങുമ്പോൾ മുറിയിൽ ഒരു ബക്കറ്റ് വെള്ളം കൂടി കരിതിക്കോളൂ. ആദ്യം കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും, ഇങ്ങനെ ചെയ്യുന്നതിലൂടെ മുറിയിലെ വരൾച്ച ഒഴിവാക്കാൻ സാധിക്കുന്നതാണ്. വായുവിൽ നിന്ന് ചൂടും ഈർപ്പവും വലിച്ചെടുത്താണ് എസി പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ മുറിയിലെ വായു അവിശ്വസനീയമാംവിധം വരണ്ടതാക്കി മാറ്റുന്നു.

Sleeping In AC Room: എസി ഇട്ടാണോ ഉറങ്ങുന്നത്? ഒരു ബക്കറ്റ് വെള്ളം കൂടി കരിതിക്കോളൂ; എന്തുകൊണ്ട്?
Ac RoomImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 12 Jun 2025 11:37 AM

കാലാവസ്ഥാ വ്യതിയാനം മൂലം ഓരോ വർഷവും താപനില വഷളായി വരുകയാണ്. അതുകൊണ്ട് തന്നെ എസിയില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി മാറിയിരിക്കുന്നു. ചൂടിന് ആശ്വാസം നൽകുന്നുണ്ടെങ്കിലും എസി നമ്മുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. എന്നാൽ ആരോ​ഗ്യത്തിന് അത്ര ഹാനികരമല്ലത്ത തരത്തിൽ എസി ഉപയോ​ഗിക്കാൻ ചില പൊടികൈകൾ ഉണ്ട്. അവ എന്താണെന്ന് നമുക്ക് നോക്കാം.

എസി ഇട്ട് ഉറങ്ങുമ്പോൾ മുറിയിൽ ഒരു ബക്കറ്റ് വെള്ളം കൂടി കരിതിക്കോളൂ. ആദ്യം കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും, ഇങ്ങനെ ചെയ്യുന്നതിലൂടെ മുറിയിലെ വരൾച്ച ഒഴിവാക്കാൻ സാധിക്കുന്നതാണ്. വായുവിൽ നിന്ന് ചൂടും ഈർപ്പവും വലിച്ചെടുത്താണ് എസി പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ മുറിയിലെ വായു അവിശ്വസനീയമാംവിധം വരണ്ടതാക്കി മാറ്റുന്നു.

ഈ വരൾച്ച നിങ്ങളിൽ വരണ്ട ചർമ്മം, ചുണ്ടുകൾ പൊട്ടൽ, കണ്ണുകൾക്ക് ചൊറിച്ചിൽ, തൊണ്ടയ്ക്കും മൂക്കിലും അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. സൈനസ് ബാധിതർക്കും മറ്റ് ശ്വസന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ഇത്തരം സാഹചര്യങ്ങളിൽ രോ​ഗം വഷളായേക്കാം. ഇതിന് പരിഹാരമാണ് ഒരു ബക്കറ്റ് വെള്ളം. ഇങ്ങനെ വെള്ളം വയ്ക്കുന്നതിലൂടെ വായുവിലേക്ക് ബാഷ്പീകരിക്കപ്പെടുകയും, അത് മുറിയിൽ ആരോഗ്യകരമായ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.

ഈ ഈർപ്പം നിങ്ങളുടെ ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ശ്വസനം സുഗമമാക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും. മുറിയിൽ ഈർപ്പം നഷ്ട്ടപ്പെട്ടാൽ നിങ്ങളുടെ ശരീരത്തിന് മാത്രമല്ല, അത് മുറിയിലെ മറ്റ് വസ്തുക്കളെയും ബാധിക്കുന്നു. തടികൊണ്ടുള്ള ഫർണിച്ചറുകൾ പൊട്ടാനും പിളരാനും ഇതിലൂടെ സാധ്യതയുണ്ട്. കൂടാതെ അമിതമായ വരണ്ട സാഹചര്യങ്ങളിൽ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ചെടികൾ വാടിപ്പോകാനും തുടങ്ങും.

ഏറ്റവും നല്ലരീതിയിൽ ​ഗുണം ലഭിക്കാൻ, നല്ല വായുസഞ്ചാരമുള്ള ഒരു ജനാലയുടെ അരികിലോ മുറിയുടെ മൂലയിലോ ഒരു ബക്കറ്റ് വെള്ളം വയ്ക്കുക. മുറിയിൽ നല്ലൊരു സു​ഗന്ധം പരത്താൻ അതിലേക്ക് ആവശ്യ എണ്ണകളോ നാരങ്ങയുടെ തൊലിയോ ഇടാവുന്നതാണ്. വെള്ളം കെട്ടിനിൽക്കുന്നത് അല്ലെങ്കിൽ കൊതുക് പെരുകുന്നത് ഒഴിവാക്കാൻ ദിവസവും ഈ ബക്കറ്റിലെ വെള്ളം മാറ്റാൻ ശ്രദ്ധിക്കണം.