Health Care: മറുകുകൾ സ്വന്തമായി നീക്കം ചെയ്യാറുണ്ടോ? അപകടം ക്ഷണിച്ചുവരുത്തരുത്
Skin Mole Cutting Hidden Dangers: നിങ്ങൾ നിസ്സാരമെന്ന് കരുതുന്ന ഈ ശീലം അപകടകരമാണെന്ന് എത്രപേർക്കറിയാം? ചർമ്മത്തിൽ ഉണങ്ങാത്ത മുറിവുകൾക്കും അണുബാധയ്ക്കും മാത്രമല്ല, ചില സാഹചര്യങ്ങളിൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ചർമ്മ ക്യാൻസർ പോലുള്ള അവസ്ഥകളെ തിരിച്ചറിയാൻ വൈകാനും ഈ സ്വയം ചികിത്സ കാരണമായേക്കാം.

Skin Moles
ചർമ്മത്തിലെ മറുകുകൾ ഓരോരുത്തരിലും ഓരോ രീതിയിലാണ്. ചിലർക്കത് സൗന്ദര്യത്തിൻ്റെ അടയാളമാണെങ്കിൽ, മറ്റു ചിലർക്ക് അത് എത്രയും വേഗം നീക്കം ചെയ്യേണ്ട ഒരു അഭംഗിയായാണ് തോന്നാറുള്ളത്. ഈ ആഗ്രഹം പലപ്പോഴും നമ്മളെ എത്തിക്കുന്നത് അപകടകരമായ പരീക്ഷണങ്ങളിലാണ്. ഒരു ചർമ്മരോഗ വിദഗ്ദ്ധൻ്റെ സഹായമില്ലാതെ, വീട്ടിൽ ലഭ്യമായ നൂലോ ബ്ലേഡോ ആസിഡോ ഉപയോഗിച്ച് മറുകുകൾ മുറിച്ചുമാറ്റാനോ കരിച്ചുകളയാനോ ശ്രമിക്കുന്നവർ ധാരാളമുണ്ട്.
എന്നാൽ, നിങ്ങൾ നിസ്സാരമെന്ന് കരുതുന്ന ഈ ശീലം അപകടകരമാണെന്ന് എത്രപേർക്കറിയാം? ചർമ്മത്തിൽ ഉണങ്ങാത്ത മുറിവുകൾക്കും അണുബാധയ്ക്കും മാത്രമല്ല, ചില സാഹചര്യങ്ങളിൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ചർമ്മ ക്യാൻസർ പോലുള്ള അവസ്ഥകളെ തിരിച്ചറിയാൻ വൈകാനും ഈ സ്വയം ചികിത്സ കാരണമായേക്കാം. മറുകുകൾ നീക്കം ചെയ്യും മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ആരോഗ്യവസ്തുതകൾ ഇതാ.
ALSO READ: മദ്യം തലയ്ക്ക് പിടിക്കുമ്പോൾ വയറിനുള്ളിൽ സംഭവിക്കുന്നത് എന്ത്? കുടലിനെ ബാധിക്കുന്നത് ഇങ്ങനെ
മറുകുകൾ നീക്കം ചെയ്താൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
ഗുരുതരമായ അണുബാധ: വീട്ടിലെ ഉപകരണങ്ങൾ (സൂചി, ബ്ലേഡ് തുടങ്ങിയവ) ശാസ്ത്രീയമായി അണുവിമുക്തമാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇവ ഉപയോഗിച്ച് മറുകുകൾ നീക്കം ചെയ്താൽ ചർമ്മത്തിൽ പഴുപ്പിനും ഗുരുതരമായ ബാക്ടീരിയൽ ഇൻഫെക്ഷനുകൾക്കും കാരണമാകും.
അമിതമായ രക്തസ്രാവം: ചില മറുകുകൾ രക്തക്കുഴലുകളുമായി ആഴത്തിൽ ബന്ധപ്പെട്ടിട്ടുള്ളവയാകാം. യാതൊരു മുൻകരുതലുമില്ലാതെ ഇവ മുറിക്കുമ്പോൾ രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് അപകടകരമാണ്.
ക്യാൻസർ തിരിച്ചറിയാൻ വൈകുന്നു: എല്ലാ മറുകുകളും നിരുപദ്രവകാരികളല്ല. ചർമ്മത്തിലെ ക്യാൻസർ പലപ്പോഴും സാധാരണ മറുകുകളെപ്പോലെയാണ് ഇരിക്കുക. വീട്ടിൽ വെച്ച് ഇത് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ, രോഗനിർണ്ണയം വൈകുകയും ക്യാൻസർ കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ ഇടയാവുകയും ചെയ്യും. ഇത് നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം.
മായാത്ത പാടുകൾ: ഡോക്ടർമാർ കൃത്യമായ ലേസർ അല്ലെങ്കിൽ സർജിക്കൽ രീതികളിലൂടെയാണ് മറുകുകൾ നീക്കം ചെയ്യുന്നത്. എന്നാൽ സ്വയം നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ ചർമ്മത്തിൽ ആഴത്തിലുള്ള മുറിവുകളും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കറുത്ത പാടുകളും ഉണ്ടായേക്കാം.
നീക്കം ചെയ്യൽ: മറുകിൻ്റെ പുറംഭാഗം മാത്രം നീക്കം ചെയ്തതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അതിൻ്റെ വേരുകൾ ചർമ്മത്തിനടിയിൽ ബാക്കിയുണ്ടെങ്കിൽ അവ വീണ്ടും വളരാനും ആ ഭാഗത്ത് തടിപ്പുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.