Stop Peeling Kiwi: കിവി കഴിക്കുന്നത് മുമ്പ് തൊലി കളയരുത്? കാരണം ഇതാണ്
Kiwi Benefits: കിവി പഴത്തിൻ്റെ തൊലി കളയാതെ കഴിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മം മിനിസമുള്ളതും തിളക്കമുള്ളതുമായി മാറുന്നു. നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവ. എന്നാൽ ചിലർക്ക് ഇതിൻ്റെ തൊലി കഴിക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. പൂമ്പൊടിയോട് അലർജിയുള്ളവർക്ക് കിവിയുടെ തൊലിയും അലർജിയുണ്ടാക്കും.

നിരവധി പോഷകങ്ങളാണ് അടങ്ങിയിരിക്കുന്ന ഒന്നാണ് കിവി പഴം. അവാക്കാഡോയെക്കാൾ ധാരാളം പോഷകഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ ഒരു ആപ്പിളിനേക്കാൾ എട്ടിരട്ടി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നാരുകളാലും സമ്പുഷ്ടമാണ്. (Image Credits: Freepik)

എന്നാൽ കിവി കഴിക്കുന്നതിന് മുമ്പ് അതിൻ്റെ തൊലി കളയണോ? മിക്ക ആളുകളും തൊലി കളഞ്ഞ് തന്നെയാണ് ഈ പഴ കഴിക്കുന്നത്. ആപ്പിൾ പോലെ കടിച്ച് മുഴിവനായി തിന്നുന്നതാണ് ശരിയായ രീതി. (Image Credits: Freepik)

കിവിയുടെ തൊലി കഴിക്കുന്നതിലൂടെ 50 ശതമാനം നാരുകൾ ശരീരത്തിലെത്തുന്നതായാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൂടാതെ ഇവ വിറ്റാമിൻ ബി 9, വിറ്റാമിൻ ഇ എന്നിവ 34 ശതമാനം വർദ്ധിപ്പിക്കുന്നു. (Image Credits: Freepik)

കിവി പഴത്തിൻ്റെ തൊലി കളയാതെ കഴിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മം മിനിസമുള്ളതും തിളക്കമുള്ളതുമായി മാറുന്നു. എന്നാൽ ചിലർക്ക് ഇതിൻ്റെ തൊലി കഴിക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. പൂമ്പൊടിയോട് അലർജിയുള്ളവർക്ക് കിവിയുടെ തൊലിയും അലർജിയുണ്ടാക്കും. (Image Credits: Freepik)

അലർജിയുള്ളവർ കിവിയുടെ തൊലി കളഞ്ഞ് തന്നെ കഴിക്കുക. ഒരു കിവിയിൽ മനുഷ്യന് ആവശ്യമായി വിറ്റാമിൻ സിയുടെ 80 ശതമാനവും അടങ്ങിയിരിക്കുന്നു. നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവ. (Image Credits: Freepik)