Winter Self-Care Guide: ഇപ്പോഴത്തെ കാലാവസ്ഥ ഇഷ്ടമല്ലേ….. ദിനചര്യകളിലെ ഈ ചെറിയ മാറ്റം നിങ്ങളുടെ മനസ്സ് തണുപ്പിക്കും…
Winter self care tips including mindful routine changes: വീടിനുള്ളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക. പുസ്തകങ്ങൾ വായിക്കുക, സിനിമ കാണുക, ഹോബികളിൽ ഏർപ്പെടുക, സംഗീതം കേൾക്കുക, അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക എന്നിവയെല്ലാം മനസ്സിനെ ഉന്മേഷമുള്ളതാക്കാൻ സഹായിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും ഈ സമയം ഉപയോഗിക്കാം.
Winter Self-Care GuideImage Credit source: TV9 Network
തണുപ്പുകാലം പലപ്പോഴും ദിനചര്യകൾ മന്ദഗതിയിലാക്കുന്ന സമയമാണ്. ചിലർക്ക് ഈ മാസങ്ങൾ ഇഷ്ടമാണെങ്കിലും മറ്റ് ചിലർക്ക് ഈ കാലത്ത് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നു. ചെറിയ പകലുകളും തണുത്ത കാറ്റും പലരെയും വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുന്നു. ഇത് മാനസിക പിരിമുറുക്കങ്ങൾക്കും ദിനചര്യകളിലെ താളപ്പിഴകൾക്കും കാരണമായേക്കാം. തണുപ്പുകാലത്ത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും മാനസികാരോഗ്യം നിലനിർത്താനും സഹായിക്കുന്ന ചില ലളിതമായ സെൽഫ്-കെയർ ശീലങ്ങൾ ഇതാ
- തണുപ്പാണെങ്കിലും കുറഞ്ഞത് 15-20 മിനിറ്റെങ്കിലും രാവിലെ പുറത്ത് നടക്കാൻ ശ്രമിക്കുക. സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡി ഉത്പാദനത്തെ സഹായിക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.
- തണുപ്പുകാലത്ത് ശരീരത്തിന് ചൂട് നൽകുന്ന പാനീയങ്ങളും ഭക്ഷണവും തിരഞ്ഞെടുക്കുക. ഇഞ്ചി ചേർത്ത ചായ, കാപ്പി, ഹോട്ട് ചോക്ലേറ്റ്, സൂപ്പുകൾ, ഹോട്ട് കഞ്ഞി എന്നിവയെല്ലാം മനസ്സിന് സന്തോഷവും ശരീരത്തിന് ഊർജ്ജവും നൽകും. ഇത് മാനസികമായി ഒരുതരം ആശ്വാസം നൽകാൻ സഹായിക്കും. പോഷക സമ്പുഷ്ടവും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
- തണുപ്പുകാലം നല്ല ഉറക്കത്തിന് അനുയോജ്യമാണ്. ഈർപ്പമില്ലാത്ത തണുത്ത കാലാവസ്ഥ നല്ല ഉറക്കത്തിന് സഹായിക്കുന്നു എന്നാണ്. എല്ലാ ദിവസവും കൃത്യമായ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. നല്ല ഉറക്കം നാഡീവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് സ്ക്രീനുകളുടെ ഉപയോഗം ഒഴിവാക്കുക.
Also read – വായ തുറന്നാൽ അടയ്ക്കാനാവില്ല… വേദന, സംസാരിക്കാനും വയ്യ, വീഡിയോകളിലൂടെ വൈറലായ രോഗമിതാണ്?
- വീടിനുള്ളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക. പുസ്തകങ്ങൾ വായിക്കുക, സിനിമ കാണുക, ഹോബികളിൽ ഏർപ്പെടുക, സംഗീതം കേൾക്കുക, അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക എന്നിവയെല്ലാം മനസ്സിനെ ഉന്മേഷമുള്ളതാക്കാൻ സഹായിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും ഈ സമയം ഉപയോഗിക്കാം.
- കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ മടിയാണെങ്കിൽ ലളിതമായ വ്യായാമങ്ങൾ തിരഞ്ഞെടുക്കുക. യോഗ, സ്ട്രെച്ചിംഗ്, ചെറിയ നടത്തം എന്നിവയെല്ലാം ശരീരത്തിന് ഉന്മേഷം നൽകും. ശാരീരിക പ്രവർത്തനങ്ങൾ എൻഡോർഫിനുകൾ പുറത്തുവിട്ട് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.