Dharmajan Bolgatty: പിഷാരടി ചതിച്ചു, അവനെ ദൈവവും തിരിച്ച് ചതിച്ചു: ധര്‍മജന്‍
Dharmajan Bolgatty about Ramesh Pisharody: വളരെ അടുത്ത സുഹൃത്തുക്കളാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും. ഇരുവരും ഒന്നിച്ച് സ്‌റ്റേജിലെത്തുന്നത് കാണാനാണ് പ്രേക്ഷകര്‍ക്ക് താത്പര്യം. ഇപ്പോഴിതാ തന്റെ സുഹൃത്തിനെ കുറിച്ച് ധര്‍മജന്റെ പറയുന്ന വാക്കുകളാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

പണം കൈകലാക്കാന്‍ ശ്രമിച്ച പിഷാരടിക്ക് ദൈവം നല്‍കിയ പണിയെ കുറിച്ചാണ് ധര്‍മജന്‍ പറയുന്നത്. പണം നല്‍കാതിരിക്കാന്‍ പിഷാരടി നോക്കിയെന്നും എന്നാല്‍ ദൈവം അതിന് തിരിച്ചടി നല്‍കിയെന്നും വെളിപ്പെടുത്തുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍. (Image Credits: Instagram)

ഒരു ഓണത്തിന് പിഷാരടി തന്നെ വിളിച്ച് മാവേലിയെ കിട്ടുമോയെന്ന് ചോദിച്ചു. എറണാകുളം താജിലാണ് പരിപാടി, പെയിന്റിന്റേയോ മറ്റോ ലോഞ്ചാണ്. കുറച്ച് സമയത്തേക്ക് മതിയെന്ന് പറഞ്ഞു. മാവേലിയുടെ ഡ്രസ് കാര്യങ്ങളെല്ലാം അവിടെയുണ്ടാകും, കുടവയറുള്ള ഒരാളായിരുന്നാല്‍ മതിയെന്ന് പറഞ്ഞതായി ധര്‍മജന്‍ പറയുന്നു. (Image Credits: Instagram)

അങ്ങനെ താന്‍ ബൈജു എന്നൊരു സുഹൃത്തിനെ അറേഞ്ച് ചെയ്തു. എത്ര രൂപ കൊടുക്കാന്‍ പറ്റുമെന്ന് ചോദിച്ചപ്പോള്‍ പത്ത് രണ്ടായിരം രൂപ കൊടുക്കാമെന്നാണ് പിഷാരടി പറഞ്ഞത്. പക്ഷെ അതിന്റെ പേരില്‍ അവന്‍ കമ്മീഷനടിച്ചു. അവന്‍ പതിനായിരം രൂപയാണ് കമ്മിറ്റിയോട് പറഞ്ഞത്. രണ്ടായിരം രൂപ ബൈജുവിന് കൊടുത്താല്‍ ബാക്കി എണ്ണായിരം അവന് എടുക്കാമെന്നും താരം പറഞ്ഞു. (Image Credits: Instagram)

അങ്ങനെ ബൈജു മാവേലിയുടെ വേഷമൊക്കെ കെട്ടി, പരിപാടി കഴിഞ്ഞു. പക്ഷെ ഇത് കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയൊക്കെ ഉണ്ട്. മാവേലി വെള്ളമടിച്ച് സൈഡായി. ഇത് കണ്ടപ്പോള്‍ അവിടെയുള്ളവര്‍ പിഷാരടിയെ വിളിച്ച് എന്താ ചെയ്യേണ്ടേ എന്ന് ചോദിച്ചു. അവിടെ കിടത്തിക്കോ പോയിക്കോളുമെന്നാണ് പിഷാരടി പറഞ്ഞത്. അവര്‍ അവനെ ഒരു സ്യൂട്ട് റൂമില്‍ കിടത്തി. (Image Credits: Instagram)

പിറ്റേ ദിവസം കെട്ട് വിടാനായി ഒരു ബിയറ് കൂടി വാങ്ങിയ ശേഷമാണ് ബൈജു പോയത്. നേരെ പിഷാരടിക്ക് ഫോണ്‍ വന്നു, സാര്‍ പേയ്‌മെന്റ് തന്നില്ലെന്ന് പറഞ്ഞ്. എന്തിന്റെ പേയ്‌മെന്റ് ആണെന്ന് ചോദിച്ചപ്പോള്‍, മാവേലിക്ക് റൂം കൊടുത്തിരുന്നു ഒന്‍പതിനായിരം രൂപയായെന്ന് ഹോട്ടലുകാര്‍ പറഞ്ഞു. പിഷാരടിക്ക് ഒടുക്കത്തെ നഷ്ടമായി പോയി. ചതിയായിരുന്നു അത്, ആ ചതിക്ക് ദൈവം കൊടുത്ത ചതിയായിരുന്നു എന്ന് ധര്‍മജന്‍ അഭിമുഖത്തില്‍ പറയുന്നു. (Image Credits: Instagram)