Dulquer Salmaan: ‘ജീവിതകാലമത്രയും മിസ്റ്റർ & മിസിസ് ആയിരിക്കാം’: പതിമൂന്നാം വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ
Dulquer Salmaan 13th Wedding Anniversary: പതിമൂന്നാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് നടൻ ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്.

ആരാധകർ ഏറെയുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാറാണ് ദുൽഖർ സൽമാൻ. മലയാളികൾ മാത്രമല്ല, ഇന്ത്യൻ സിനിമ പ്രേമികൾക്കും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് ദുൽഖർ. താരത്തിന്റെ പുതിയ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. (Image Credits: Dulquer Salmaan Facebook)

ദുൽഖറും അമാലും ഒന്നിച്ചിട്ട് ഇന്ന് പതിമൂന്ന് വർഷങ്ങൾ പിന്നിടുകയാണ്. വിവാഹ വാർഷിക ദിനം പ്രമാണിച്ച് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. (Image Credits: Dulquer Salmaan Facebook)

പരസ്പരം ഭാര്യാഭർത്താക്കന്മാരാണെന്ന് വിളിക്കുന്നത് ശീലമാക്കാൻ ശ്രമിച്ചത് മുതൽ ഇപ്പോൾ മറിയത്തിന്റെ പപ്പയും മമ്മയുമെന്ന് വിളിക്കപ്പെടുന്നതിലേക്ക് എത്തിയിരിക്കുന്നുവെന്നും കാലം ഒരുപാട് മുന്നോട്ട് പോയെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. (Image Credits: Dulquer Salmaan Facebook)

"കോർത്തുപിടിക്കാൻ നിന്റെ കരങ്ങൾ ഉള്ളിടത്തോളം എവിടെയും എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതകാലമത്രയും മിസ്റ്റർ & മിസിസ് ആയിരിക്കാം. 13-ാം വാർഷികാശംസകൾ." താരം കൂട്ടിച്ചേർത്തു. (Image Credits: Dulquer Salmaan Facebook)

2011 ഡിസംബർ 12-നാണ് ദുൽഖറും അമാലും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാൽ സൂഫി ആർകിടെക്ട് ആണ്. വിവാഹശേഷമാണ് ദുൽഖർ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2017-ൽ ഇവർക്ക് പെൺകുഞ്ഞ് പിറന്നു, മറിയം അമീറാ സൽമാൻ. (Image Credits: Dulquer Salmaan Facebook)