Priya Mani: പ്രിയാമണിക്ക് വിദ്യാ ബാലനുമായി ഇങ്ങനെ ഒരു ബന്ധമോ? തുറന്നു പറഞ്ഞ് താരം
Actor Priyamani: ഇരുവരും അടുത്ത ബന്ധുക്കളാണെന്നുള്ളത് പലര്‍ക്കും അറിയില്ല. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് വിദ്യാ ബാലനുമായുള്ള ബന്ധത്തെ കുറിച്ച് പ്രിയാ മണി തുറന്നുപറഞ്ഞത്.

ഏറെ ആരാധകരുള്ള പ്രിയ താരങ്ങളാണ് പ്രിയാ മണിയും വിദ്യാ ബാലനും. ശക്തമായ കഥാപാത്രങ്ങളിലൂടെ എത്തി സ്വന്തമായി സ്ഥാനം പിടിക്കാൻ ഇരുവർക്കും സാധിച്ചു. എന്നാൽ ഇപ്പോഴിതാ പ്രിയ മണി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരും അടുത്ത ബന്ധുക്കളാണെന്നാണ് താരം പറഞ്ഞത്. (image credits: instagram)

ഒരു അഭിമുഖത്തില്‍ വിദ്യാ ബാലനുമായുള്ള ബന്ധത്തെ കുറിച്ച് പ്രിയാ മണി തുറന്നു പറഞ്ഞത്.തന്റെ മുത്തച്ഛനും പ്രിയ മണിയുടെയും മുത്തച്ഛനും സഹോദരന്‍മാരാണ് എന്നാണ് താരം പറയുന്നത്. തന്റെ അച്ഛന്റെ ഭാഗത്ത് നിന്നുള്ള സെക്കന്റ് കസിനാണ് വിദ്യാ ബാലന്‍ എന്നാണ് താരം പറയുന്നത്. (image credits: instagram)

എന്നാൽ ഞങ്ങൾ തമ്മിൽ ഇതുവരെ രണ്ട് തവണ മാത്രമാണ് കണ്ടതെന്നും താരം പറയുന്നു. ഒരു പുരസ്‌കാരച്ചടങ്ങിലായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച്ച. അന്ന് പ്രിയയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത് വിദ്യയായിരുന്നു. ആദ്യം കണ്ടുമുട്ടിയത് വിശാഖപട്ടണത്ത് നടന്ന പുരസ്‌കാരച്ചടങ്ങിലാണെന്നും താരം പറയുന്നു.(image credits: instagram)

'പ്രിയാ, സുഖമാണോ' എന്നാണ് വിദ്യ ആദ്യം ചോദിച്ചത്. 'സുഖമായിരിക്കുന്നു, നിങ്ങളുടെ വിശേഷമെന്താണ്?' എന്ന് ഞാനും ചോദിച്ചു. അതിനുശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ചു.' പ്രിയാ മണി പറയുന്നു.ഷാരൂഖ് ഖാന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച്ച. (image credits: instagram)

അന്നും വിദ്യ സ്‌നേഹത്തോടെ പെരുമാറിയെന്നും പ്രിയ ഓര്‍ക്കുന്നു. വിദ്യയുമായി നേരിട്ട് ബന്ധമില്ലെങ്കിലും വിദ്യയുടെ അച്ഛനെ മുംബൈയില്‍ പോകുമ്പോഴെല്ലാം കാണാറുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ പ്രിയാ മണി പറഞ്ഞിരുന്നു.(image credits: instagram)