'എത്രയൊക്കെ മാറിയാലും സ്നേഹം മാത്രം മാറരുത്'; പങ്കാളിയെക്കുറിച്ച് സൂര്യ പറഞ്ഞത് കേട്ടോ? | Actor Suriya Wins Hearts at Vishwanath and Sons Audio Launch With His Speech on Women Malayalam news - Malayalam Tv9

‘എത്രയൊക്കെ മാറിയാലും സ്നേഹം മാത്രം മാറരുത്’; പങ്കാളിയെക്കുറിച്ച് സൂര്യ പറഞ്ഞത് കേട്ടോ?

Published: 

03 Aug 2026 | 10:30 PM

Actor Suriya’s Heartwarming Speech on Love Goes Viral!: സൂര്യയുടെ പുതിയ ചിത്രമായ വിശ്വനാഥ് ആൻഡ് സൺസിൻ്റെ ഓഡിയോ ലോഞ്ചിൽ താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചുമെല്ലാമാണ് അദ്ദേഹം മനസുതുറന്നത്. വിവാഹശേഷം പ്രണയം ഇല്ലാതാകുകയല്ല, മറിച്ച് ഓരോ വർഷം കഴിയുമ്പോഴും അത് കൂടുതൽ ശക്തമായി വളരുകയാണു വേണ്ടതെന്ന് സൂര്യ പറയുന്നു

1 / 5
പ്രണയം എപ്പോഴും നിലനിൽക്കേണ്ട ഒന്നാണ്. അത് വിവാഹത്തിന് മുൻപ് മാത്രം ഉണ്ടാകേണ്ട ഒന്നല്ല. പങ്കാളിയെ ഓരോ ദിവസവും സ്നേഹിക്കാനാകണം. ഇരുപത് വർഷങ്ങൾ കഴിഞ്ഞാലും ആ സ്നേഹവും കരുതലുമെല്ലാം പുതുമയോടെ തന്നെ കാത്തുസൂക്ഷിക്കണമെന്നും അവരെ എപ്പോഴും ബഹുമാനിക്കണമെന്നും സൂര്യ പറഞ്ഞു. (Image Credit source: Instagram Actorsurya/Jyothika)

2 / 5
കാലക്രമേണ നമ്മുടെ കാഴ്ചപ്പാടുകളും ജീവിതലക്ഷ്യങ്ങളും മാറിയേക്കാം. എന്നാൽ ഒരുകാരണവശാലും മാറാൻ പാടില്ലാത്ത ഒരേയൊരു കാര്യം കൂടെയുള്ള പങ്കാളിയോടുള്ള നിങ്ങളുടെ സ്നേഹം മാത്രമായിരിക്കണം. ജീവിതത്തിൽ എത്രയൊക്കെ വലിയ മാറ്റങ്ങൾ സംഭവിച്ചാലും പങ്കാളിയെ മറക്കരുത് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. പ്രണയത്തേക്കാൾ വലുതാണ് സ്ത്രീകൾക്ക് നൽകുന്ന ബഹുമാനമെന്നും സൂര്യ എടുത്തുപറഞ്ഞു

3 / 5
സൂര്യയും ജ്യോതികയും

സൂര്യയും ജ്യോതികയും

4 / 5
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് സൂര്യയും ജ്യോതികയും. അതിനാൽ താരത്തിൻ്റെ ഈ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 1999 പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപ്പാർ എന്ന ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് കാക്ക കാക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറിയത്.

5 / 5
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജ്യോതികയുടെ രണ്ടാം വരവിന് വലിയ പിന്തുണ നൽകിയത് സൂര്യയായിരുന്നു. മുപ്പത്തിയാറ് വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു ആ ഗംഭീര തിരിച്ചുവരവ്. അതേസമയം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസിൽ മമിത ബൈജു, രാധിക ശരത്കുമാർ, രവീണ ടണ്ടൻ എന്നിവരും സൂര്യക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു