‘പാട്ടും പ്രാർത്ഥനകളും കേൾക്കേണ്ടവർ അമ്പലത്തിലേക്ക് പോകൂ’; ലൗഡ് സ്പീക്കറിൽ ക്ഷേത്രത്തിൽ നിന്ന് ശബ്ദകോലാഹലം; വിമർശനവുമായി അഹാന
Aahaana Krishna:തന്റെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ നിന്നും ഉയരുന്ന ശബ്ദകോലാഹലങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് താരം എത്തിയത്. വീടിനു സമീപത്ത് വച്ചിരിക്കുന്ന ലൗഡ് സ്പീക്കറിൽ നിന്ന് വരുന്ന പാട്ടുകളുടെ വീഡിയോ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. (image credits:instagram)

തന്റെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ നിന്നും ഉയരുന്ന ശബ്ദകോലാഹലങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് താരം എത്തിയത്. വീടിനു സമീപത്ത് വച്ചിരിക്കുന്ന ലൗഡ് സ്പീക്കറിൽ നിന്ന് വരുന്ന പാട്ടുകളുടെ വീഡിയോ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം.

ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ നടക്കുന്നത് കാണാൻ താല്പര്യമുള്ളവർ അവിടെ വന്നു കാണുമെന്നും എല്ലാവരെയും ലൗഡ് സ്പീക്കർ വച്ച് അറിയിക്കേണ്ട ആവശ്യമില്ല എന്നാണ് അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്. അമ്പലത്തിൽ നിന്ന് തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നതെന്നും ‘ഇതാണോ കാവിലെ പാട്ടുമത്സരം’ എന്നാണ് അഹാന ചോദിക്കുന്നത്.

ഒരാഴ്ചയിലേറെ ആയിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നും താരം പറയുന്നു. ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാൻ താൽപര്യമുണ്ടെന്ന തോന്നൽ ആദ്യം നിർത്തുക. ഉയർന്ന ശബ്‌ദത്തിൽ സ്പീക്കറിൽ പാട്ടും പ്രാർത്ഥനകളും വെക്കുന്നത് അവസാനിപ്പിക്കു.

ഈ പ്രാർഥനയും പാട്ടും രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച് രാത്രി പത്ത്, പതിനൊന്ന് മണിവരെ ഉണ്ടാകുമെന്നും ഒരാഴ്ചയായി ഇത് തന്നെയാണ് അവസ്ഥയെന്നുമാണ് താരം പറയുന്നത്. ക്ഷേത്രത്തിലെ പാട്ടും പ്രാർത്ഥനകളും കേൾക്കാൻ ആഗ്രഹിക്കുന്നവർ അമ്പലത്തിലേക്ക് ചെന്ന് കേൾക്കുക എന്നുമാണ് വീഡിയോ സഹിതം അഹാന കുറിച്ചത്.