ഹണി റോസിനെക്കാളും ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങുന്നത് അമല പോളോ? സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച | actress Amala Paul earn the highest remuneration for inaugurations than Honey rose Malayalam news - Malayalam Tv9

Amala Paul: ഹണി റോസിനെക്കാളും ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങുന്നത് അമല പോളോ? സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

Published: 

11 Apr 2025 16:54 PM

Amala Paul Remuneration for Inaugurations: പതിവ് പോലെ തന്നെ ഉദ്ഘാടനം ചെയ്യാനെത്തിയ നടി അമല പോളിന് വിലപിടിപ്പുള്ള ആഭരണങ്ങൾ അണിയാൻ നൽകുന്നതും ശ്രദ്ധേയമായിരുന്നു. 4 കോടിയുടെ മാലയാണ് അമല പോളിനെ കൊണ്ട് ബോബി ചെമ്മണൂർ ധരിപ്പിച്ചത്.

1 / 5സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമല പോൾ. ഭർത്താവും കുഞ്ഞുമായി സന്തോഷ് ജീവിതം ആസ്വദിക്കുകയാണ് താരമിപ്പോൾ. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങൾ ഒന്നും താരം ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. (image credits:instagram)

സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമല പോൾ. ഭർത്താവും കുഞ്ഞുമായി സന്തോഷ് ജീവിതം ആസ്വദിക്കുകയാണ് താരമിപ്പോൾ. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങൾ ഒന്നും താരം ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. (image credits:instagram)

2 / 5

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം വിവിധ ബ്രാൻഡുകൾക്ക് പ്രമോഷൻ ചെയ്ത് നൽകാറുണ്ട്. ഇതിനിടെയിൽ ഉദ്ഘാടനം ചെയ്ത അമലയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ കാസർഗോഡ് ഷോറൂമിന്റെ ഉദ്ഘാടനം ചെയ്യാൻ നടി എത്തിയത്.

3 / 5

പതിവ് പോലെ തന്നെ ഉദ്ഘാടനം ചെയ്യാനെത്തിയ നടി അമല പോളിന് വിലപിടിപ്പുള്ള ആഭരണങ്ങൾ അണിയാൻ നൽകുന്നതും ശ്രദ്ധേയമായിരുന്നു. 4 കോടിയുടെ മാലയാണ് അമല പോളിനെ കൊണ്ട് ബോബി ചെമ്മണൂർ ധരിപ്പിച്ചത്. ഇതോടെ ഇത് ‌അമലയ്ക്ക സ്വന്തമായി നൽകിയതോ എന്ന തരത്തിൽ ചോദ്യം ഉയർന്നിരുന്നു.

4 / 5

ഇതിനു പിന്നാലെ അമല പോൾ ഉദ്ഘാടനത്തിനായി വാങ്ങുന്ന പ്രതിഫലവും ചർച്ചയായി. ഹണി റോസിനെക്കാൾ പ്രതിഫലം അമല പോൾ വാങ്ങുന്നുണ്ടോ എന്നാണ് മിക്കവരും ചോദിക്കുന്നത്. 2023ൽ ആന്ധ്ര പ്രദേശിലെ ഓർ മാൾ ഉദ്‌ഘാടനം ചെയ്യാനായി ഹണി റോസ് വാങ്ങിയത് 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ എന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

5 / 5

എന്നാൽ ഹണി റോസിനേക്കാൾ ആരാധക പിന്തുണയും സ്റ്റാർ വാല്യവും അമലയ്ക്കാണ് കൂടുതൽ. സിനിമയിൽ ഹണി റോസിനേക്കാൾ പ്രതിഫലം അമല വാങ്ങുന്നുണ്ട്. ഒന്ന് മുതൽ രണ്ടു കോടി രൂപ വരെയാണ് അമല പോൾ ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നതെന്ന് റിപ്പോർട്ട് വന്നിരുന്നു. അതുകൊണ്ട് തന്നെ ഉദ്‌ഘാടന ചടങ്ങിലും കിട്ടുന്ന തുക ചെറുതാവാൻ സാധ്യതയില്ല. എന്നാൽ ഇക്കാര്യം എവിടെയും പറഞ്ഞിട്ടില്ല.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന