Actress Anju Kurian: നിങ്ങൾ ഭാഗ്യവാനാണ്…! അഞ്ജു കുര്യൻ വിവാഹിതയാകുന്നു; കല്യാണ നിശ്ചയ ചിത്രങ്ങൾ വൈറൽ
Actress Anju Kurian Engagement: 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ യുവനായികമാരിൽ തിളങ്ങിനിൽക്കുന്ന മുഖമാണ് അഞ്ജു കുര്യൻ. ‘ഓം ശാന്തി ഓശാന’യിൽ വിനീത് ശ്രീനിവാസിന്റെയും 'ഞാൻ പ്രകാശനി'ൽ ഫഹദിന്റെയും 'ജാക്ക് ഡാനിയേലി'ൽ ദിലീപിന്റെയും നായികയായി എത്തിയ അഞ്ജു മോഡലിങ് രംഗത്തും സജീവമാണ്. ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളിൽ ഒരാൾ കൂടിയാണ് അഞ്ജു. (Image Credits: Instagram)

എന്നാൽ ഇപ്പോഴിതാ, അഞ്ജു പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ബ്രൈഡൽ ലുക്കിലുള്ള ഏതാനും ചിത്രങ്ങളാണ് അഞ്ജു പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിൽ അഞ്ജുവിനൊപ്പം ഒരു ചെറുപ്പക്കാരനെയും കാണാം. ചിത്രങ്ങൾക്ക് അഞ്ജു നൽകിയ അടിക്കുറിപ്പാണ് ആരാധകരെ കൺഫ്യൂഷനാക്കിയത്. (Image Credits: Instagram)

"എന്നെ ഞാൻ നിന്നിൽ കണ്ടെത്തി. ഈ നിമിഷം വരെ ഞങ്ങളെ നയിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ ദൈവത്തോട് അഗാധമായ നന്ദിയുള്ളവളാണ്. ചിരിയും സ്നേഹവും നിറഞ്ഞ ഈ യാത്ര ഒരു അത്ഭുതമായിരുന്നു," എന്നാണ് അഞ്ജു പോസ്റ്റിന് താഴെകുറിച്ചത്. ഇത് ഫോട്ടോഷൂട്ടാണോ അതോ വിവാഹനിശ്ചയ ചിത്രങ്ങളാണോ എന്നാണ് ആരാധകർ തിരക്കുന്നത്. കമന്റ് സെക്ഷനിൽ അഞ്ജുവിന് പലരും ആശംസകൾ നേരുന്നുമുണ്ട്. (Image Credits: Instagram)

മോഡലിങിലൂടെയാണ് അഞ്ജു സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. (Image Credits: Instagram)