Beena Antony: ‘കേൾക്കുമ്പോൾ വിഷമം തോന്നും, ഞങ്ങൾ ഡിവോഴ്‌സ് ആയെന്ന് ഒരുപാട് തവണ വാർത്ത വന്നു’: ബീന ആന്റണി
Beena Antony Opens Up About Divorce Rumors: തങ്ങളുടെ വിവാഹം നടക്കുമ്പോഴും എത്ര കാലം ഇതൊക്കെ കാണാം എന്നൊക്കെ പലരും പറഞ്ഞിരുന്നു. ഞങ്ങൾ പിരിഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ട് എത്രയോ തവണ വാർത്തകൾ വന്നിരുന്നുവെന്നാണ് നടി പറയുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതരാണ് നടി ബീന ആന്റണിയും ഭർത്താവും നടനുമായ മനോജ് നായറും . സിനിമ സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഇരുപത്തിരണ്ട് വർഷം എത്തിനിൽക്കുമ്പോൾ ഇരുവരും വളരെ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്. (Image Credits: Instagram)

ഇരുവർക്കും ഒരു മകനാണ് ഉള്ളത്. ഇപ്പോഴിതാ തങ്ങൾ നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറയുകയാണ് മനോജും ബീനയും. മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സോഷ്യൽ മീഡിയയിൽ വരുന്ന നെഗ്റ്റീവ് കമന്റുകൾ വളരെ വേദനിപ്പിക്കാറുണ്ടെന്നാണ് ബീന ആന്റണി പറയുന്നത്. രണ്ട് ആർട്ടിസ്റ്റുകൾ തമ്മിൽ വിവാഹിതരായാല്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. സീരിയൽ ഇൻഡസ്ട്രിയിൽ ആയാലും ദാമ്പത്യം മുന്നോട്ട് പോകുന്നത് വളരെ കുറവാണ്.

വിവാഹം കഴിക്കുന്നു പിരിയുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തിരണ്ട് വർഷമായി. തങ്ങളുടെ വിവാഹം നടക്കുമ്പോഴും എത്ര കാലം ഇതൊക്കെ കാണാം എന്നൊക്കെ പലരും പറഞ്ഞിരുന്നു. ഞങ്ങൾ പിരിഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ട് എത്രയോ തവണ വാർത്തകൾ വന്നിരുന്നുവെന്നാണ് നടി പറയുന്നത്.

തനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ പെട്ടെന്ന് നിരാശ തോന്നുമെന്നും ബീന ആന്റണി പറഞ്ഞു. രണ്ട് കുടുംബങ്ങളിൽ നിന്ന് വന്നവരാണ് ഞങ്ങളെന്നും രണ്ട് പശ്ചാത്തലത്തിൽ വളർന്നവരാണ് അതുകൊണ്ട് തന്റെ സ്വഭാവം തന്നെ തന്റെ ഭാര്യക്കും വരണമെന്ന് തനിക്ക് വാശിപിടിക്കാൻ കഴിയില്ലെന്നും മനോജ് പറഞ്ഞു.