Honey Rose: വിവാഹത്തിന് പോകുന്നതിനേക്കാള്‍ പ്രിയം ഉദ്ഘാടനങ്ങളോട്: ഹണി റോസ്
Honey Rose Viral Video: നിരന്തരം ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാര്‍ എന്ന പേര് ഹണിക്കുണ്ട്. ഇപ്പോഴിതാ താന്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. തനിക്ക് വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ താത്പര്യം ഉദ്ഘാടനത്തിന് പോകാനാണെന്നാണ് ഹണി പറയുന്നത്.

ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. റേച്ചല്‍ എന്ന ചിത്രമാണ് ഹണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മലയാളത്തിന് പുറമെ മറ്റ് നിരവധി ഭാഷകളിലെ സിനിമകളിലും ഹണി റോസ് വേഷമിട്ടിട്ടുണ്ട്. മലയാളത്തേക്കാള്‍ കൂടുതല്‍ ഹണി സജീവമായിരിക്കുന്നതും മറ്റ് ഭാഷകളിലാണ്. (Image Credits: Instagram)

സിനിമ കൂടാതെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളെല്ലാം ഏറെ പ്രശംസപിടിച്ചുപറ്റാറുണ്ട്. നിരന്തരം ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാര്‍ എന്ന പേര് ഹണിക്കുണ്ട്. ഇപ്പോഴിതാ താന്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. തനിക്ക് വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ താത്പര്യം ഉദ്ഘാടനത്തിന് പോകുന്നതാണെന്നാണ് ഹണി പറയുന്നത്. ഒറിജിനല്‍സ് ബൈ വീണയോടാണ് താരത്തിന്റെ പ്രതികരണം. (Image Credits: Instagram)

ഒരു ഫങ്ഷന് പോകുമ്പോള്‍ എന്ത് ഡ്രസ് ധരിക്കും എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകാറുണ്ട്. നേരത്തെ തന്നെ കയ്യിലുള്ള ഡ്രസില്‍ നിന്നാണ് ഫങ്ഷന് വേണ്ടിയും സെലക്ട് ചെയ്യുന്നത്. വല്ല ആഘോഷങ്ങളും വരുന്നുണ്ടെങ്കില്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്യും. ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഷോപ്പിന്റെ കാര്യങ്ങള്‍ അറിയുന്നത് ചിലപ്പോള്‍ കാറില്‍ ഇരിക്കുമ്പോഴായിരിക്കും. (Image Credits: Instagram)

ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്ന കാര്യമാണ് ഉദ്ഘാടനങ്ങള്‍. ആളുകള്‍ നമുക്ക് വേണ്ടി കാത്ത് നില്‍ക്കുന്നതും അവരുടെ സ്‌നേഹം കിട്ടുന്നതുമെല്ലാം എനിക്കിഷ്ടമാണ്. ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാകും നമ്മള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഷോപ്പ്. നന്നായി വരണമേയെന്ന് പറഞ്ഞ് അയാള്‍ ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് നമുക്ക് ക്ഷണം ലഭിക്കുന്നത് തന്നെ ഒരു അനുഗ്രഹമാണ്. ആ വൈബ് എനിക്ക് വളരെ ഇഷ്ടമാണ്. (Image Credits: Instagram)

പക്ഷെ ഒരുപാട് ആളുകളുള്ള കല്യാണത്തിന് പോകുന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. അവാര്‍ഡ് ഷോയ്ക്ക് പോകുന്നത് പോലും എനിക്ക് പ്രശ്‌നമാണ്. പക്ഷെ ഇനാഗുറേഷന് പോയി കഴിഞ്ഞാല്‍ അവിടെ നിന്ന് തിരിച്ചുപോരാനേ എനിക്ക് തോന്നില്ലെന്ന് താരം പറയുന്നു. (Image Credits: Instagram)