Jisma Vimal: ‘ഞാന്‍ മമ്മൂക്കയുടെ കാലില്‍ വീണു; ആരോടും പറഞ്ഞിരുന്നില്ല’; ജിസ്മ
Actress Jisma Vimal :ആദ്യമായി മമ്മൂട്ടിയെ ഇന്റര്‍വ്യു ചെയ്തതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് താരം. പൈങ്കിളിയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ്മ മനസ്സ് തുറന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ജിസ്മ വിമല്‍. ഇപ്പോഴിതാ അനശ്വര രാജനും സജിന്‍ ഗോപുവും പ്രധാന വേഷത്തിലെത്തുന്ന പൈങ്കിളി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. നടിയും സോഷ്യല്‍ മീഡിയ താരവും ആകുന്നതിനു മുൻപ് ഒരു അവതാരിക കൂടിയായിരുന്നു ജിസ്മ. (Image credits: instagram)

ഇപ്പോഴിതാ ആദ്യമായി മമ്മൂട്ടിയെ ഇന്റര്‍വ്യു ചെയ്തതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് താരം. പൈങ്കിളിയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ്മ മനസ്സ് തുറന്നത്. തന്റെ ആദ്യത്തെ ഇന്റര്‍വ്യു ആയിരുന്നു അതെന്നും മമ്മൂട്ടിയെയാണ് ഇന്റർവ്യു ചെയ്യാൻ പോകുന്നതെന്ന് അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞു. (Image credits: instagram)

മമ്മൂട്ടിയെയാണ് ഇന്റര്‍വ്യു ചെയ്യേണ്ടത് എന്ന് അറിഞ്ഞപ്പോള്‍ താന്‍ ഭയന്നു പോയെന്നാണ് ജിസ്മ പറയുന്നത്. എന്നാല്‍ അദ്ദേഹം കുറച്ച് നേരം സംസാരിച്ചതോടെ താൻ കൂളായി.താൻ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കൊറോണയ്‌ക്കൊക്കെ മുൻപാണ് ഈ സംഭവം ഉണ്ടായത്. (Image credits: instagram)

ഒരു യൂട്യൂബ് ചാനലിന് വേണ്ടിയായിരുന്നു തന്നെ ഇന്റർവ്യൂ ചെയ്യാൻ വിളിച്ചത്. എന്നാൽ മമ്മൂക്കയെയാണ് ഇന്റർവ്യൂ ചെയേണ്ടത് എന്ന് പറഞ്ഞപ്പോൾ ഞെട്ടി. ടെന്‍ഷന്‍ കാരണം കയ്യൊക്കെ വിയര്‍ക്കാന്‍ തുടങ്ങി.ധൈര്യത്തിന് കയ്യില്‍ ഒരു കൊന്തയൊക്കെ കെട്ടിയിരുന്നുവെന്നും താരം പറഞ്ഞു. (Image credits: instagram)

മമ്മുക്കയെ കണ്ടപ്പോഴേ തന്റെ കിളി പോയെന്നും കാലുപിടിച്ച് മമ്മൂക്ക ഇന്റര്‍വ്യു എടുക്കാന്‍ തനിക്ക് അറിയില്ലെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം തന്നോട് സംസാരിച്ചതോടെ കൂളായെന്നാണ് ജിസ്മ പറയുന്നത്. ഇതിനു ശേഷം താൻ ഒരുപാട് ഇന്റര്‍വ്യുകള്‍ എടുത്തിരുന്നുവെന്നും ജിസ്മ പറഞ്ഞു. (Image credits: instagram)