Mamta Mohandas : ‘ഞാൻ ഇപ്പോൾ പ്രണയത്തിലാണ്’; വെളിപ്പെടുത്തലുമായി മംമ്ത മോഹൻദാസ്
Mamta Mohandas Relationship Status : മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെയാണ് മംമ്ത സിനിമയിലേക്കെത്തുന്നത്. തുടർന്ന് തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ മംമ്ത ഒരു തെന്നിന്ത്യൻ താരമായി മാറി. ദിലീപിനൊപ്പം ചെയ്ത മൈ ബോസ്, ടു കൺട്രീസ് എന്ന സിനിമകൾ മംമ്തയ്ക്ക് മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനം

ഇപ്പോൾ മംമ്ത മോഹൻദാസ് തൻ്റെ ജീവിതത്തിലെ സുപ്രധാനമായ വിശേഷം പങ്കുവെച്ചിരിക്കുകയാണ്. താൻ പ്രണയത്തിലാണെന്നും അതിൽ സന്തേഷവതിയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി. (Image Courtesy : Mamta Mohandas Instagram

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിനിടെയാണ് മംമ്ത ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ഒരാളുമായി ഡേറ്റിങ്ങിലാണെന്നും ആ ബന്ധത്തിൽ താൻ സന്തോഷവതിയുമാണെന്നാണ് മംമ്ത അഭിമുഖത്തിൽ വ്യക്തമാക്കിയത്. (Image Courtesy : Mamta Mohandas Instagram

ജീവിതം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോയാൽ തങ്ങളുടെ വിവാഹം ഭാവിയിൽ നടന്നേക്കാമെന്നും 39കാരിയായ നടി തൻ്റെ അഭിമുഖത്തിൽ സൂചന നൽകുന്നുണ്ട്. (Image Courtesy : Mamta Mohandas Instagram

അതേസമയം നേരത്തെ ലോസ് ആഞ്ചെലെസിൽ വെച്ച് മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായതിനാൽ ആ ബന്ധം അധികം നാൾ മുന്നോട്ട് പോയില്ലെന്നും നടി തൻ്റെ അഭിമുഖത്തിൽ പറഞ്ഞു. (Image Courtesy : Mamta Mohandas Instagram

വിജയിസേതുപതി നായകനാകുന്ന മഹാരാജയാണ് മംമ്തയുടെ അടുത്തതായി തിയറ്ററുകളിൽ എത്താൻ പോകുന്ന ചിത്രം (Image Courtesy : Mamta Mohandas Instagram