Miya George: ‘മിയ വീണ്ടും പ്രസവിക്കാന്‍ പോയോ’?ആശുപത്രിവാസത്തിന്റെ വീഡിയോയുമായി സഹോദരി
Actress Miya George Pregnancy Video: മകന് നാല് വയസ് ആവാന്‍ പോവുകയാണ്. ഇതിനിടെ മിയയുടെ സഹോദരിയായ ജിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ വൈറലാവുകയാണ്.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി മിയ ജോർജ്. ചുരുക്കം സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം നല്ലാെരു അഭിനയതാവും കുടുംബ സനേഹിയുമാണ്. കോവിഡ് കാലത്താണ് മിയ ജോർജിന്റെ വിവാഹം കഴിഞ്ഞത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വളരെ ലളിതമായാണ് വിവാഹം കഴിഞ്ഞത്.(image credits:instagram)

ഇതിനു പിന്നാലെ താരം ഗർഭിണിയായി. തുടർന്ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ ഇതൊന്നും പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ മകന് നാല് വയസ് ആവാന്‍ പോവുകയാണ്. ഇതിനിടെ മിയയുടെ സഹോദരിയായ ജിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ വൈറലാവുകയാണ്. (image credits:instagram)

രണ്ട് ദിവസം മുന്‍പാണ് മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോവുകയാണ് എന്ന തലക്കെട്ടോട് കൂടി താരസഹോദരി ഒരു വീഡിയോ പങ്കുവെച്ചത്.ഇതോടെ മിയ രണ്ടമതും പ്രസവിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇത് ആദ്യ പ്രസവം കഴിഞ്ഞുള്ള വീഡിയോ ആണ്. (image credits:instagram)

വീഡിയോയിൽ മകൻ ലൂക്കയുടെ വീട്ടിലെ ആദ്യ ദിവസത്തെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്.ഏഴാം മാസത്തിലാണ് മിയ പ്രസവിക്കുന്നത്.മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിന് കുറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. (image credits:instagram)

ആഴ്ചകളോളം എന്‍ഐസിയുവില്‍ കിടത്തിയിരുന്നു.ഇതിനു പിന്നാലെ വീട്ടിലേക്ക് വരുകയായിരുന്നു. പിതാവും സഹോദരിയും അവരുടെ കുടുംബവും ഒക്കെ കുഞ്ഞുവാവയെ സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. (image credits:instagram)