'എനിക്ക് പറയാൻ വാക്കുകളില്ല, സർവ്വം കൃഷ്ണാർപ്പണം'; ഗുരുവായൂരിലെ ഇമോഷണല്‍ നിമിഷങ്ങളെക്കുറിച്ച് നവ്യ നായര്‍ | actress Navya Nair reacts on the emotions while dancing and being comforted by an elderly woman from the audience Malayalam news - Malayalam Tv9

Navya Nair: ‘എനിക്ക് പറയാൻ വാക്കുകളില്ല, സർവ്വം കൃഷ്ണാർപ്പണം’; ഗുരുവായൂരിലെ ഇമോഷണല്‍ നിമിഷങ്ങളെക്കുറിച്ച് നവ്യ നായര്‍

Updated On: 

18 Mar 2025 18:54 PM

Actress Navya Nair Emotional Video: നൃത്തം കഴിയാറയപ്പോൾ വികാരഭരിതയായ നവ്യയെയാണ് കാണാൻ സാധിക്കുന്നത്. കൃഷ്ണ സ്തുതി കേട്ട് കരഞ്ഞ് നില്‍ക്കുന്ന നവ്യയെ ആശ്വസിപ്പിക്കാന്‍ വേദിക്കടുത്തേയ്ക്ക് ഓടിയെത്തിയ മുത്തശ്ശിയേയും വീഡിയോയില്‍ കാണാം.

1 / 5മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് നവ്യാ നായർ. അഭിനയ ജീവിതത്തില്‍ സജീവമല്ലെങ്കിലും നടി നൃത്ത വേദിയില്‍ ഇപ്പോഴും സജീവമാണ്. തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവര്‍ത്തനങ്ങളും ഡാന്‍സ് പ്രോഗ്രാമുമൊക്കെയായി തിരക്കിലാണ് നവ്യ നായര്‍. (Image Credits:Instagram)

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് നവ്യാ നായർ. അഭിനയ ജീവിതത്തില്‍ സജീവമല്ലെങ്കിലും നടി നൃത്ത വേദിയില്‍ ഇപ്പോഴും സജീവമാണ്. തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവര്‍ത്തനങ്ങളും ഡാന്‍സ് പ്രോഗ്രാമുമൊക്കെയായി തിരക്കിലാണ് നവ്യ നായര്‍. (Image Credits:Instagram)

2 / 5

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീ‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുരുവായൂര്‍ ഉത്സവ വേദിയില്‍ നൃത്തം ചെയ്ത താരത്തിന്റെ വീഡിയോ ആണ് അത്. (Image Credits:Instagram)

3 / 5

Navya Nair (10)

4 / 5

സെക്യൂരിറ്റി ജീവനക്കാരന്‍ മുത്തശ്ശിയെ വേദിക്കരികില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് കൂട്ടാക്കാതെ നവ്യയെ അടുത്തേയ്ക്ക് വിളിച്ച് അവർ ആശ്വസിപ്പിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കൃഷ്ണന്റെ മായാജാലം ഇങ്ങനെയും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. (Image Credits:Instagram)

5 / 5

ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തുന്നത്. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരിച്ചും താരമെത്തി. എനിക്ക് പറയാന്‍ വാക്കുകളില്ല, സര്‍വ്വം കൃഷ്ണാര്‍പ്പണം എന്നായിരുന്നു ഈ ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിച്ചത്. . ഈ നിമിഷം പകര്‍ത്തിയതിന് നന്ദിയും താരം പറഞ്ഞിട്ടുണ്ട്. (Image Credits:Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും