Nayanthara: പേർളിയുടെ കുഞ്ഞുങ്ങളെയെടുത്ത് നയൻതാര; ചിത്രങ്ങൾ വൈറൽ
Nayanthara Pictures with Pearle Maaney's Kids: പേർളിയും നയൻതാരയും ഒപ്പം പേർളിയുടെ രണ്ട് മക്കളുമുള്ള ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പേർളി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക നിര തന്നെയുള്ള താരമാണ് നടിയും അവതാരികയുമായ പേർളി മാണി. ഇൻസ്റ്റാഗ്രാമിൽ മുപ്പത് ലക്ഷത്തിലധികം ആളുകളാണ് പേർളിയെ ഫോളോ ചെയ്യുന്നത്. പേർളിയുടെ യൂട്യൂബ് ചാനലിനും മുപ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉണ്ട്. (Image Credits: Pearle Maaney Instagram)

തന്റെ വിശേഷങ്ങൾ എല്ലാം പേർളി സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സന്തോഷ നിമിഷം എന്ന അടികുറിപ്പോടെ പേർളി ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. (Image Credits: Pearle Maaney Instagram)

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പേർളി പങ്കുവെച്ചത്. പേർളിയും, പേർളിയുടെ രണ്ട് മക്കളും, നയൻതാരയുമാണ് ചിത്രത്തിലുള്ളത്. ഇതിനകം ചിത്രങ്ങൾ വൈറൽ ആയി കഴിഞ്ഞു. (Image Credits: Pearle Maaney Instagram)

"ഞാൻ ഏറെ ആരാധിക്കുന്നയാളെ ഇന്നലെ കണ്ടു. എന്റെ കുഞ്ഞുങ്ങളെ എടുത്തുനിൽകുന്നത് കണ്ടപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നിയത്. എന്റെ കുഞ്ഞുങ്ങൾക്കൊപ്പം ഏറെ കരുതലോടെയും വാത്സല്യത്തോടെയും നയൻതാര സമയം ചെലവഴിച്ചത് എന്നന്നേക്കുമുള്ള ഏറെ വിലമതിക്കുന്ന ഓർമ്മയാണ്" പേർളി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. (Image Credits: Pearle Maaney Instagram)

2019-ലാണ് പേർളിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് ആരംഭിച്ച പ്രണയമാണ് പിന്നീട് വിവാഹത്തിലേക്കെത്തിച്ചത്. നില, നിതാര എന്നിവരാണ് മക്കൾ. (Image Credits: Pearle Maaney Instagram)