Priya Varrier:’ആരും അവസരം നല്‍കുന്നില്ല; സിനിമ ഇല്ലെങ്കിലും വരുമാനമുണ്ട്’; റെവന്യൂ കിട്ടുന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയ വാര്യർ
Actress Priya Varrier On Revenue: സിനിമ ഇല്ലെങ്കിലും ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലൂടെയും തനിക്ക് വരുമാനം കിട്ടുന്നതിനെ കുറിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു താരം വ്യക്തമാക്കിയത്.

ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് നടി പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലെ പാട്ടിൽ ഒന്ന കണ്ണിറുക്കി കാണിച്ചാണ് താരം ശ്രദ്ധേയമായത്. ഇതോടെ വൈറായ താരത്തിനെ തേടി നിരവധി ആരാധകരാണ് എത്തിയത്. (image credits:instagram)

ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് നടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്തത്. പ്രമുഖരായ പല താരങ്ങളെയും മറികടക്കാൻ പ്രിയയ്ക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ടേക്ക് അത്ര വലിയ രീതിയിലുള്ള അവസരങ്ങൾ താരത്തിനു ലഭിച്ചിരുന്നില്ല. (image credits:instagram)

എന്നാൽ ഇതിനിടെയിലും താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പരസ്യവും പ്രമോഷനും ചെയ്ത് ശ്രദ്ധ നേടിയിരുന്നു. ഇതിലൂടെ നല്ലൊരു വരുമാനമാണ് താരത്തിനെ തേടിയെത്തിയത്. ഇക്കാര്യം താരം തന്നെ തുറന്നുപറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits:instagram)

സിനിമ ഇല്ലെങ്കിലും ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലൂടെയും തനിക്ക് വരുമാനം കിട്ടുന്നതിനെ കുറിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു താരം വ്യക്തമാക്കിയത്. ഇൻസ്റ്റാഗ്രാം നേരിട്ട് തരുന്നില്ലെങ്കിലും ചില ബ്രാന്‍ഡുകളോ കോളാബ്രേഷന്‍സോ വരുമ്പോഴും അതില്‍ നിന്നും നമുക്ക് നല്ലൊരു വരുമാനം കിട്ടാറുണ്ട്. (image credits:instagram)

സിനിമ ഇല്ലെങ്കിലും നമുക്ക് ബ്രാന്‍ഡുകളുടെ പരസ്യം കിട്ടുന്നത് കൊണ്ട് ഒരു ആശ്വാസമാണെന്നാണ് താരം പറയുന്നത്. എന്നാൽ എല്ലാത്തിലുമുപരി സിനിമ ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നും താരം പറയുന്നു. അതല്ലാത്ത സമയത്ത് വരുമാനമുണ്ടാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതാണെന്നും പ്രിയ വാര്യര്‍ പറയുന്നു.(image credits:instagram)

പല മുൻവിധികൾ കാരണം ആരും തനിക്ക് അവസരം നൽകുന്നില്ലെന്നും നടി വ്യക്തമാക്കി. ജാഡയാണെന്നും തന്നെ വിളിച്ചാൽ ശരിയാവില്ലെന്നുമൊക്കെയുള്ള തോന്നലുകൾ പലർക്കും ഉള്ളത് കൊണ്ടാണ് അവസരം കിട്ടാത്തതെന്നും പ്രിയ പറയുന്നു. (image credits: instagram)