ഇതെല്ലാം പണ്ടുമുതലേ നടക്കുന്ന കാര്യങ്ങൾ....; ഹേമ കമ്മിറ്റി മറ്റു ഭാഷകളിലും വേണമെന്ന് പ്രിയാമണി | Actress priyamani about hema committee report, check the details in malayalam Malayalam news - Malayalam Tv9

Priya Mani: ഇതെല്ലാം പണ്ടുമുതലേ നടക്കുന്ന കാര്യങ്ങൾ….; ഹേമ കമ്മിറ്റി മറ്റു ഭാഷകളിലും വേണമെന്ന് പ്രിയാമണി

Published: 

28 Sep 2024 18:14 PM

Actress Priya Mani: ഐഐഎഫ്എ ഉത്സവം 2024 ഗ്രീൻ കാർപെറ്റിൽ വച്ച് പിടിഐയോട് സംസാരിക്കവെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. മറ്റ് ഇൻഡസ്ട്രികളിലും ഇത്തരം കമ്മിറ്റികൾ വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതായും പ്രയാമണി വ്യക്തമാക്കി.

1 / 5ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ നടൻ‌മാർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. സിനിമാ മേഖല‌യിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന പല പീഡനങ്ങളേക്കുറിച്ചും തുറന്നു പറഞ്ഞുകൊണ്ട് നടിമാരും രം​ഗത്തെത്തിയിരുന്നു. (Image Credits: Instagram)

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ നടൻ‌മാർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. സിനിമാ മേഖല‌യിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന പല പീഡനങ്ങളേക്കുറിച്ചും തുറന്നു പറഞ്ഞുകൊണ്ട് നടിമാരും രം​ഗത്തെത്തിയിരുന്നു. (Image Credits: Instagram)

2 / 5

ഇപ്പോഴിതാ മറ്റ് സിനിമാ ഇൻഡസ്ട്രികളിലും ജസ്റ്റിസ് ഹേമ കമ്മിറ്റി പോലെ‌യുള്ള കമ്മിറ്റി രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് നടി പ്രിയാ മണി രം​ഗത്തെത്തിയിരിക്കുകയാണ്. ഐഐഎഫ്എ ഉത്സവം 2024 ഗ്രീൻ കാർപെറ്റിൽ വച്ച് പിടിഐയോട് സംസാരിക്കവെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. (Image Credits: Instagram)

3 / 5

"മറ്റു സിനിമാ മേഖലകളിലും, മറ്റെല്ലാ ജോലിസ്ഥലങ്ങളിലും ഇത്തരത്തിലുള്ള കൂടുതൽ കമ്മിറ്റികൾ ആവശ്യമാണ്. ജോലി സ്ഥലത്ത് നിങ്ങൾ സുരക്ഷിതരല്ലെങ്കിൽ തൊഴിലുടമകൾ എന്താണ് ചെയ്യുന്നത്? ഇതെല്ലാം പണ്ടുമുതലേ നടക്കുന്ന കാര്യങ്ങളാണ്. ചിലർ അതേക്കുറിച്ച് തുറന്നുപറയും, ചിലർ പറയില്ല". (Image Credits: Instagram)

4 / 5

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം, മുൻപ് നടന്ന കാര്യങ്ങളേക്കുറിച്ച് ആളുകൾക്ക് എന്താണ് പറയാനുള്ളത് എന്ന കാര്യവും വായിച്ചിരുന്നു. മറ്റ് ഇൻഡസ്ട്രികളിലും ഇത്തരം കമ്മിറ്റികൾ വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. തങ്ങൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളേക്കുറിച്ച് ആളുകൾ തുറന്നുപറയാൻ തുടങ്ങിയിരിക്കുന്നു"- പ്രിയാ മണി പറഞ്ഞു. (Image Credits: Instagram)

5 / 5

മൈതാൻ, ആർട്ടിക്കിൾ 370 എന്നീ തന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കി. ഒരുപാട് ആളുകൾ നെ​ഗറ്റീവ് അഭിപ്രായം പറഞ്ഞ ചിത്രമായിരുന്നു അത്. പക്ഷേ അതെല്ലാം മറികടന്നാണ് ചിത്രം മികച്ച പ്രതികരണം നേടിയിരിക്കുന്നത്. ആർട്ടിക്കിൾ 370 ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെടാതിരുന്നതിനേക്കുറിച്ചും താരം പറഞ്ഞു. (Image Credits: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി