Sneha Sreekumar: കേരളത്തിന് തന്നെ അപമാനമായ സ്ത്രീയെന്ന് സ്നേഹ; ‘നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ലെന്ന് കലാമണ്ഡലം സത്യഭാമ
Sneha Sreekumar: നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും തന്നെ മോശം പറയില്ലെന്നും സ്മാർട്ട് കളിക്കാൻ ഇറങ്ങുമ്പോൾ ആളു നോക്കി...

സ്നേഹ ശ്രീകുമാറിനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിനെതിരെ മറുപടിയുമായി സ്നേഹ. ആ സ്ത്രീയുടെ പേര് പോലും പറയാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും കേരളത്തിന് പോലും അഭിമാനം അപമാനമാണ് ആ സ്ത്രീ എന്നും സ്നേഹ ശ്രീകുമാർ പ്രതികരിച്ചു.(PHOTO: FACEBOOK)

ആർ എൽ വി രാമകൃഷ്ണനെ വിമർശിച്ച സത്യഭാമയ്ക്കെതിരെ സ്നേഹ പ്രതികരിച്ചതാണ് ഇരുവരും തമ്മിൽ ഇത്തരത്തിൽ വാക്കേറ്റങ്ങൾക്ക് കാരണമാകുന്നത്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ സ്നേഹയെ ബോഡി ഷേയ്മിങ്ങും സത്യഭാമ നടത്തിയിരുന്നു. ഇതിനുപുറമേ വീണ്ടും സ്നേഹിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സത്യഭാമ. (PHOTO: FACEBOOK)

നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും തന്നെ മോശം പറയില്ലെന്നും സ്മാർട്ട് കളിക്കാൻ ഇറങ്ങുമ്പോൾ ആളു നോക്കി കളിക്കണമെന്നും സത്യഭാമ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. തന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമാണ് താൻ കൊടുത്തത് എന്നും സത്യഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു.(PHOTO: FACEBOOK)

സത്യഭാമയുടെ ഈ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഒരു ഓൺലൈൻ മീഡിയയോട് ആണ് സ്നേഹ ശ്രീകുമാർ പ്രതികരിച്ചത്. അതേസമയം വളരെ മോശമായ ഭാഷയിലാണ് സത്യഭാമ സ്നേഹയെ അധിക്ഷേപിച്ചത്. താരത്തിന്റെ ഭർത്താവ് ശ്രീകുമാർ കേസിൽ പെട്ടതിനെ പരിഹസിക്കുകയും പുച്ഛിക്കുകയും പൊതുവേദിയിൽ വച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്നും വീഡിയോയിൽ സത്യഭാമ ഭീഷണിപ്പെടുത്തിയിരുന്നു. (PHOTO: FACEBOOK)

സ്നേഹയുടെയും രാമകൃഷ്ണന്റെയോ പേര് സത്യഭാമ പരാമർശിച്ചിട്ടില്ല എന്നാൽ ഫേസ്ബുക്ക് വീഡിയോ സ്നേഹയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ സ്നേഹയെ അപമാനിച്ച സത്യഭാമക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ ഇടങ്ങളിൽ ഉയരുന്നത്. കാരണം ഇതാദ്യമായ എല്ലാം കലാമണ്ഡലം സത്യ ഒരാളെ അവരുടെ രൂപത്തിന്റെ പേരിൽ കളിയാക്കുന്നത്. ഇതുതന്നെയാണ് സോഷ്യൽ മീഡിയയിലും ഉയരുന്ന പ്രധാന വിമർശനം.(PHOTO: FACEBOOK)