'രണ്ട് കുട്ടികൾ വേണം; ഞങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും, ഒരു കുഞ്ഞിനെ ദത്തെടുക്കും'; ആദില | Adhila Says She and Noora Want Two Children: Says One of Us Will Carry, One Will Be Adopted Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: ‘രണ്ട് കുട്ടികൾ വേണം; ഞങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും, ഒരു കുഞ്ഞിനെ ദത്തെടുക്കും’; ആദില

Published: 

04 Oct 2025 10:02 AM

Adhila Says She and Noora Want Two Children: പ്രസവിക്കാൻ തനിക്ക് പേടിയാണ് സറോഗസി വഴിയും നോക്കുന്നുണ്ടെന്ന് ആദില പറയുന്നു. തങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും എന്ന് നൂറയും പ്രതികരിച്ചു.

1 / 5ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് അറുപത്തി ഒന്നാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇനി ഏതാനും മത്സരാർത്ഥികൾ മാത്രമാണ് വീട്ടിനകത്തുള്ളത്. ഇവരിൽ ഇനി ആരൊക്കെ പുറത്ത് പോകുമെന്ന അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. (Image Credits: Instagram)

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് അറുപത്തി ഒന്നാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇനി ഏതാനും മത്സരാർത്ഥികൾ മാത്രമാണ് വീട്ടിനകത്തുള്ളത്. ഇവരിൽ ഇനി ആരൊക്കെ പുറത്ത് പോകുമെന്ന അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. (Image Credits: Instagram)

2 / 5

ഇതിനിടെയിൽ മത്സരാർത്ഥികളായ ആദിലയും നൂറയും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടികളെ കുറിച്ച് ആദില പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അക്ബറിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആദില.

3 / 5

രണ്ട് കുട്ടികൾ വേണം എന്നാണ് തന്റെ ആഗ്രഹം എന്നും ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യും. ഒരു കുട്ടിയെ പ്രഗ്നൻസിയിലൂടെയും വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും ആദില പറഞ്ഞു. ഐവിഎഫ് വഴി ആണ് നോക്കുന്നതെന്നും . ഡോണറെ നോക്കുന്നുണ്ടെന്നും ആദില അക്ബറിനോട് പറഞ്ഞു.

4 / 5

പ്രസവിക്കാൻ തനിക്ക് പേടിയാണ് സറോഗസി വഴിയും നോക്കുന്നുണ്ടെന്ന് ആദില പറയുന്നു. തങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും എന്ന് നൂറയും പ്രതികരിച്ചു. അതേസമയം ഇതിനു മുൻപ് ഇരുവരും കുട്ടികളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

5 / 5

തങ്ങൾ റിലേഷൻഷിപ്പിലായിട്ട് ഏഴ് വർഷമായി എന്നും മൂന്ന് വർഷമായി ഒരുമിച്ച് താമസിക്കുന്നു എന്നും ഇരുവരും അക്ബറിനോട് പറഞ്ഞു. നിങ്ങൾ വിവാഹിതരാണോ എന്ന അക്ബറിന്റെ ചോദ്യത്തിന് നിയമപരമായി അത് സാധിക്കില്ല എന്നാണ് ഇരുവരും മറുപടി കൊടുക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും