Ahaana Krishna-Nimish Ravi : ഊഹം തെറ്റിയില്ല! നിമിഷിനൊപ്പം രാജസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന! കല്യാണം അടുത്ത വര്‍ഷമോ? താരത്തിന്റെ മറുപടി ഇങ്ങനെ!
Ahaana Krishna and Nimish Ravi's Relationship: എന്നാൽ ഇത്തവണ അഹാന യാത്ര പോയത് സിനിമാട്ടോഗ്രാഫറായ നിമിഷ് രവിക്കൊപ്പമായിരുന്നു. വിഷ്വല്‍ പകര്‍ത്തിയത് നിമിഷ് രവിയായിരുന്നു എന്നും അഹാന കുറിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

മലയാളികൾക്ക് സുപരിചിതയാണ് നടി അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കുടുംബത്തിലെയും മറ്റും ചെറിയ വിശേഷങ്ങൾ പോലും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (image credits:instagram)

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമാണ് അഹാനയക്ക്. കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും തനിച്ചും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് താരം. ഇതിന്റെ വിശേഷങ്ങളും താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ യാത്ര വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits:instagram)

രാജസ്ഥാനിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. കഥകളില്‍ വായിച്ചത് പോലെയുള്ള കാഴ്ചകളായിരുന്നു അവിടെ തന്നെ കാത്തിരുന്നതെന്ന് അഹാന കുറിച്ചിരുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളൊരു വീഡിയോയിലൂടെ മനോഹരമായ കാഴ്ചകളായിരുന്നു പങ്കുവെച്ചത്. (image credits:instagram)

എന്നാൽ ഇത്തവണ അഹാന യാത്ര പോയത് സിനിമാട്ടോഗ്രാഫറായ നിമിഷ് രവിക്കൊപ്പമായിരുന്നു. വിഷ്വല്‍ പകര്‍ത്തിയത് നിമിഷ് രവിയായിരുന്നു എന്നും അഹാന കുറിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അഹാനയുടെ കല്യാണം അടുത്ത വര്‍ഷം ഉണ്ടാവുമോ എന്നാണ് ഒരാളുടെ കമന്റ്. (image credits:instagram)

ചോദ്യത്തിനു അഹാന ലൈക്ക് ചെയ്തിരുന്നു. അതേസമയം ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം അഹാനയുടെ ഒരു ചിത്രം പങ്കുവച്ച് നിമിഷ് രവിയും എത്തിയിരുന്നു.(image credits:instagram)