Ahaana Krishna :ചിരിക്കുന്ന കുട്ടി അമ്മു എന്ന അഹാന കൃഷ്ണ, കൂടെയുള്ള ഗൗരവക്കാരിയെ പിടികിട്ടിയോ?
Ahaana Krishna: അഹാനയുടെ ചെറുപ്പകാലത്തെ ചിത്രം ആരാധകർക്കിടയിൽ വൈറലാവുകയാണ്. ചിത്രത്തിൽ അഹാനയ്ക്കൊപ്പം നിൽക്കുന്നത് ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത്.

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. നാല് പെൺമക്കളും ഭാര്യയും ആരാധകർക്ക് സുപരിചിതരാണ്. താരകുടുംബത്തിന്റെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്നെങ്കിലും യൂട്യൂബ് ചാനലിലൂടെയാണ് അഹാനയെ കൂടുതൽ പ്രേക്ഷകർ അറിയുന്നത്. (image credits: instagram)

താര കുടുംബത്തിലെ വിശേഷങ്ങളറിയാൻ ഇന്ന് മിക്കവർക്കും താൽപര്യമുണ്ട്. താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇതിനിടെയിലാണ് അഹാനയുടെ ചെറുപ്പകാലത്തെ ചിത്രം ആരാധകർക്കിടയിൽ വൈറലാകുന്നത്.(image credits: instagram)

ചിത്രത്തിൽ രണ്ട് ചെറിയ കുട്ടികളാണ് ഉള്ളത്. ചിരിച്ച് നിൽക്കുന്നത് അഹാനയാണ്. എന്നാൽ കൂടെയുള്ള ഗൗരവക്കാരി ആരെന്നാണ് ആരാധകരുടെ ചോദ്യം. ദിയയാണോ, ഇഷാനിയാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിലുള്ളത്. (image credits: instagram)

കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ സഹോദരിയുമായ ഇഷാനി തന്നെയാണ്. അതേസമയം ഈയിടെയ്ക്കായിരുന്നു നടി അഹാനയുടെ 29-ാം പിറന്നാൾ കഴിഞ്ഞത്. അബുദാബിയിൽ അമ്മയ്ക്കൊപ്പമാണ് നടി പിറന്നാൾ ആഘോഷിച്ചത്.അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം ഹൃദ്യമായ പിറന്നാൾ ആശംസകളാണ് നേർന്നത്. (image credits: instagram)

അബുദാബിയിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. വെള്ളത്തിനു നടവിൽ നിന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതും കടലിൽ ജെറ്റ് കാർ ഓടിക്കുന്ന ഫോട്ടോകളും വൈറലായിരുന്നു. അഹാന തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. (image credits: instagram)