Ajith Kumar: ‘ഇഷ്ടമുള്ള ആരുമായും എന്തും ചെയ്യാം, വേലക്കാരിയെ പോലൊരുത്തിയെ വിവാഹം കഴിക്കും’; പ്രമുഖ നടനെതിരെ ആരോപണം
ഒരു വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് നടി ഹീരാ രാജഗോപാൽ, തൻ്റെ മുൻകാമുകനെതിരെയുള്ള ആരോപണങ്ങളാണ് താരം തൻ്റെ ബ്ലോഗിൽ പങ്കു വെച്ചത്. അധികം താമസിക്കാതെ തന്നെ ഇത് വലിയ ചർച്ചയായി.

ഒരു ഗോസിപ്പ് കോളത്തിലും ഇടംനേടാത്ത നടനാണ് അജിത് കുമാര്‍. എന്നാല്‍ ഇടയ്ക്കിടെ നടി ഹീര രാജഗോപാലുമായി ചേര്‍ത്ത് അജിത്തിന്റെ പേര് പറയപ്പെടാറുണ്ട്. ഇപ്പോഴിതാ നടി അജിത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. (Image Credits: Instagram)

കുറച്ച് നാള്‍ക്കുമുമ്പ് തന്റെ തകര്‍ന്ന ബന്ധത്തെ കുറിച്ച് ഹീര ബ്ലോഗില്‍ എഴുതിയിരുന്നു. വഞ്ചന, സ്വഭാവഹത്യ, അപമാനം തുടങ്ങി മുന്‍കാമുകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തികൊണ്ടുള്ളതായി ബ്ലോഗ്.

ഒരു വേലക്കാരിയെ പോലെ തോന്നിക്കുന്ന സ്ത്രീയെ വിവാഹം കഴിക്കാന്‍ പോകുകയാണ്. ആരും അവളെ നോക്കില്ല. തനിക്ക് ഇഷ്ടമുള്ളത് പോലെ എന്തും ചെയ്യാം എന്നൊക്കെ കാമുകന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും ഹീര കുറിച്ചിരുന്നു.

ഹീര കുറിച്ചത് അജിത്തിനെ പറ്റിയാണെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കാതല്‍കോട്ടൈ എന്ന സിനിമയില്‍ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഹീരയുടെ അമ്മ എതിര്‍ത്തുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ഹീരയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ കാരണം അജിത്ത് ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹീര മയക്കുമരുന്നിന് അടിമയയായിരുന്നുവെന്ന് അജിത്ത് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.