Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വേണ്ട അല്ലേ? വില ഇങ്ങനെ പോയാല്‍ എവിടെ വരെ എത്തും!
Gold Rate Hike in Kerala Just Before Akshaya Tritiya 2025: സ്വര്‍ണവിലയില്‍ വലിയ കുതിച്ച് ചാട്ടമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഒരു തരി പൊന്ന് വാങ്ങിക്കാമെന്ന് വെച്ചാല്‍ പോലും രക്ഷയില്ല. ഇതിനിടയ്ക്കാണ് ഇത്തവണത്തെ അക്ഷയ തൃതീയ വന്നെത്തുന്നത്. അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് പൊതുവേയുള്ള വിശ്വാസം.

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവമാണ് ഓരോ അക്ഷയ തൃതീയയും. കൃഷ്ണന്‍ കുചേലന് സമ്പത്ത് നല്‍കിയ ദിവസമാണ് അക്ഷയ തൃതീയ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നേ ദിവസം സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യമായും കണക്കാക്കപ്പെടുന്നു. സ്വര്‍ണം വാങ്ങിക്കാനായി പല കടകളിലും വലിയ തിരക്കാണ് അക്ഷയ തൃതീയ നാളില്‍ അനുഭവപ്പെടാറുള്ളത്. (Image Credits: Freepik)

അക്ഷയ എന്നാല്‍ ഒരിക്കലും നശിക്കാത്തത് എന്നര്‍ത്ഥമുള്ളത് കൊണ്ട് തന്നെ അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങിയാല്‍ ഒരിക്കലും നശിക്കില്ലെന്നും വിശ്വാസമുണ്ട്. ഇതെല്ലാം വെറും വിശ്വാസങ്ങള്‍ മാത്രമാണെങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് അത്ര മണ്ടത്തരമല്ല. (Image Credits: Getty Images)

ഇന്നത്തെ കാലത്ത് ഒട്ടേറെ നിക്ഷേപ രീതികള്‍ ഉണ്ടാകുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കണോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നിരുന്നാലും നിങ്ങള്‍ ഒരു വര്‍ഷത്തില്‍ നിക്ഷേപത്തിനായി മാറ്റിവെക്കുന്ന തുകയുടെ 15 ശതമാനം സ്വര്‍ണത്തിനായി ഉപയോഗിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും.

നേരത്തെ കുറഞ്ഞ വിലയ്ക്ക് വില്‍പന നടന്നിരുന്ന സ്വര്‍ണം ഇന്ന് കുതിച്ചുയരുന്നതും നല്ലത് തന്നെ. നിങ്ങള്‍ വാങ്ങിക്കുന്ന ചെറിയ അളവിലുള്ള സ്വര്‍ണവും പണയം വെക്കുമ്പോഴും വില്‍ക്കുമ്പോഴും മുതല്‍ക്കൂട്ടാകും. നിലവില്‍ 70,000 രൂപയ്ക്ക് മുകളിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ധിക്കും. വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. ഇടയ്ക്ക് ഇടിവ് സംഭവിക്കുമെങ്കിലും ശാശ്വതമായ വിലക്കുറച്ചിലിന് ഇനി സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ അക്ഷയ തൃതീയയ്ക്ക് തീര്‍ച്ചയായും നിങ്ങള്‍ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കാവുന്നതാണ്.