Amala Paul : ‘മാതൃത്വം നിങ്ങളെ കൂടുതൽ സുന്ദരിയാക്കുന്നു’; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അമല പോൾ
Amala Paul Photos : പ്രസവശേഷം ഭർത്താവ് ജഗത്തിനും മകൾക്കുമൊപ്പം ബാലിയിൽ അവധി അഘോഷിക്കുകയാണ് അമല പോൾ. അവിടെ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അമല പോൾ. മലയാള സിനിമയിലൂടെ തെന്നിന്ത്യയിലേക്ക് പ്രവേശിച്ച് തൻ്റേതായ ഒരു ഇടം നേടിയെടുത്താണ് താരവും കൂടിയാണ് അമല പോൾ. (Image Courtesy : Amala Paul Instagram)

അടുത്തിടെയാണ് അമല പോൾ രണ്ടാമത് വിവാഹിതയാകുന്നതും ഒരു കുഞ്ഞിന് ജന്മം നൽകുന്നതും. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജഗദ് ദേശായിയാണ് അമലയുടെ ഭർത്താവ്. ഇരുവർക്കും ജനിച്ച് പെൺകുഞ്ഞിന് ഇളൈ എന്നാണ് പേരിട്ടിരിക്കുന്നത്. (Image Courtesy : Amala Paul Instagram)

കുഞ്ഞിൻ്റെ ജനനത്തിന് ശേഷം തൻ്റെ സിനിമ തിരക്കുകൾ എല്ലാം മാറ്റിവെച്ച് കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് നടി. മകൾക്കും ഭർത്താവ് ജഗത്തിനുമൊപ്പം നടി തന്‍റെ അവധി ബാലിയിൽ അഘോഷിക്കുകയാണ്. (Image Courtesy : Amala Paul Instagram)

ബാലിയിൽ നിന്നുള്ള ചിത്രങ്ങൾ അമല തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഭർത്താവ് ജഗദ് തന്നെയാണ് താരത്തിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്ലീവ്ലെസ് ടോപ്പിനൊപ്പം ഇളം നീല നിറത്തിലുള്ള സ്കേർട്ടാണ് നടി ധരിച്ചിരിക്കുന്നത്. (Image Courtesy : Amala Paul Instagram)

അതേസമയം നടിയുടെ ചിത്രത്തിന് താഴെ ലഭിക്കുന്ന കമൻ്റുകളാണ് ശ്രദ്ധ നേടുന്നത്. നടിയെ അതിസുന്ദരിയാക്കുന്നത് മാതൃത്വമാണെന്നാണ് നിരവധി കമൻ്റായി രേഖപ്പെടുത്തുന്നത്. (Image Courtesy : Amala Paul Instagram)

ആടുജീവിതം സിനിമയാണ് നടിയുടേതായി ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയത്. ആസിഫ് അലി ചിത്രം ലെവൽ ക്രോസിലാണ് അമല ഏറ്റവും അവസാനമായി അഭിനയിച്ചത്. (Image Courtesy : Amala Paul Instagram)