AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

peanuts: ദിവസവും നിലക്കടല കഴിക്കുന്നവരാണോ? ഗുണങ്ങള്‍ ഏറെയുണ്ട്

Health Benefits of Eating Peanuts: അവശ്യ പോഷകങ്ങളാൽ സമ്പനമായ നിലക്കടല അത്ര നിസാരക്കാരനല്ല. അതുകൊണ്ട് തന്നെ അവ ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

sarika-kp
Sarika KP | Published: 27 May 2025 19:19 PM
എല്ലാവർക്കും ഇഷ്ടപ്പെട്ട നട്സുകളിലൊന്നാണ് നിലക്കടല. വറുത്തോ വേവിച്ചോ പലരും ഇത് കഴിക്കാറുണ്ട്. അവശ്യ പോഷകങ്ങളാൽ സമ്പനമായ നിലക്കടല അത്ര നിസാരക്കാരനല്ല. അതുകൊണ്ട് തന്നെ അവ ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. (image credits: social media)

1 / 6
നിലക്കടല സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇതിനു പുറമെ വിറ്റാമിൻ, ഫൈബർ, ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഉപകരിക്കുന്നു.

2 / 6
സ്ട്രസ് അഥവാ മാനസിക സമ്മർദ്ദത്തിൽ നിന്നും വീക്കത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന പോളിഫെനോൾസ്, വൈറ്റമിൻ ഇ, റെസ്വെറാട്രോൾ എന്നിവയുൾപ്പെടെ വിവിധ ആന്റിഓക്‌സിഡന്റുകൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.

3 / 6
നിലക്കടലയിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ നിലനിർത്തുകയും ചെയ്യുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

4 / 6
നിലക്കടലയിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെയും എല്ലുകളുടെയും രൂപീകരണം, കോശ വളർച്ച, പേശികളുടെ പ്രവർത്തനം എന്നിവയ്ക്ക് പ്രധാനമാണ്.

5 / 6
നിലക്കടലയിൽ നാരുകളും കൂടുതലാണ്.  ഇതിനാൽ കൂടുതൽ നേരം വയറു നിറഞ്ഞ് ഇരിക്കാൻ സഹായിക്കുന്നു, മൊത്തത്തിലുള്ള കാലറി ഉപഭോഗം കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാനും നിലക്കടല ദിവസവും കഴിക്കുന്നത് സഹായിക്കുന്നു.

6 / 6