Anant-Radhika Wedding Guests: നാളെ നടക്കുന്ന ആനന്ദ് – രാധിക വിവാഹചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖ അതിഥികളാരെല്ലാം?
Anant-Radhika Wedding Celebrity Guests: ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വിവാഹച്ചടങ്ങ് നടക്കുന്നത്. വിവാഹത്തോടനുബന്ധിച്ച് നടന്ന മിക്ക ചടങ്ങുകളും അതിലെത്തിയ അധിതികളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായതാണ്.

ലോകം കാത്തിരിക്കുന്ന വിവാഹമാണ് നാളെ നടക്കാനിരിക്കുന്ന ആനന്ദ് അംബാനിയുടെയും രാധികാ മെർച്ചൻ്റിൻ്റയും. വിവാഹത്തിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും പുരോഗമിക്കുകയാണ്. ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വിവാഹച്ചടങ്ങ് നടക്കുന്നത്. വിവാഹത്തോടനുബന്ധിച്ച് നടന്ന മിക്ക ചടങ്ങുകളും അതിലെത്തിയ അധിതികളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായതാണ്. അതുപോലെ തന്നെ വിവാഹ ആഘോഷങ്ങളിൽ എത്തുന്നത് ആരൊക്കെ എന്ന ചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. (Image credits: Instagram)

മുൻ യുകെ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർ, ബോറിസ് ജോൺസൺ, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി, മുൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ, മുൻ സ്വീഡിഷ് പ്രധാനമന്ത്രി കാൾ ബിൽഡ് എന്നിവർ ചടങ്ങിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ പ്രമുഖർക്കൊപ്പം സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ജെയ് ലി, മുബദാല എംഡി ഖൽദൂൺ അൽ മുബാറക്, ബിപി സിഇഒ മുറെ ഓച്ചിൻക്ലോസ്, ലോക്ക്ഹീഡ് മാർട്ടിൻ സിഇഒ ജെയിംസ് ടെയ്‌ക്ലെറ്റ്, എറിക്സൺ സിഇഒ ബോർജെ ടെമസ് സിഇഒ, അരാംകോ സിഇഒ അമിൻ നാസർ എന്നിവരും വിവാഹത്തിന് എത്തുന്നുണ്ട്. (Image credits: Instagram)

തീരുന്നില്ല അതിഥികളുടെ പട്ടിക, ടാൻസാനിയയുടെ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ, ഐഒസി വൈസ് പ്രസിഡന്റ് ജുവാൻ അന്റോണിയോ സമരഞ്ച്, ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ എൻഗോസി ഒക്ടോൻജോ-ഇവേല, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എന്നിവരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടാകും. കൂടാതെ എച്ച്പി പ്രസിഡന്റ് എന്റിക് ലോറസ്, എഡിഐഎ ബോർഡ് അംഗം ഖലീൽ മുഹമ്മദ് ഷെരീഫ് ഫൗലത്തി, കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ബദർ മുഹമ്മദ് അൽ സാദ്, നോക്കിയ പ്രസിഡന്റ് ടോമി ഉയിറ്റോ, ഗ്ലാക്‌സോ സ്മിത്ത്ക്ലൈൻ സിഇഒ എമ്മ വാംസ്ലി, ജിഐസി സിഇഒ ലിം സിഹൗ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. (Image credits: Instagram)

റിയാലിറ്റി ഷോ താരങ്ങളായ കിം കർദാഷിയാനും, ക്ലോ കർദാഷിയാനും ഒപ്പം പ്രശസ്ത കലാകാരൻ ജെഫ് കൂൺസ്, മോട്ടിവേഷണൽ കോച്ച് ജെയ് ഷെട്ടി എന്നിവരും വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കും. നിരവധി കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഗൗതം അദാനി ഉൾപ്പടെയുള്ള വ്യവസായ പ്രമുഖർ എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പങ്കെടുത്തേക്കും. ബോളിവുഡ് താരനിരയുടെ സാനിധ്യവും വിവാഹത്തിനുണ്ടാകും. (Image credits: Instagram)

സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, ജാൻവി കപൂർ, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, ഷാഹിദ് കപൂർ, വിക്കി കൗശൽ, ആലിയ ഭട്ട്, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, തുടങ്ങിയവരെല്ലാ തന്നെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഔപചാരിക ഇന്ത്യൻ വസ്ത്രമാണ് വിവാഹത്തിൻ്റെ ഡ്രസ് കോഡായി തിരഞ്ഞെടുത്തിരിക്കുന്നത്. (Image credits: Instagram)

ആഡംബര വിവാഹത്തിൻ്റെ അവിസ്മരണീയ നിമിഷങ്ങൾ പകർത്തുന്നതിനായി ലോസ് ഏഞ്ചൽസിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരും ക്യാമറ പ്രൊഫഷണലുകളുമാണ് എത്തുന്നത്. (Image credits: Instagram)