Arjun Tendulkar: അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ?
Arjun Tendulkar Set To Marry Saaniya Chandhok Says Reports: അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. സാനിയ ചന്ദോക്കാണ് വധുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് അഞ്ചിനായിരിക്കും വിവാഹമെന്നാണ് അഭ്യൂഹം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. സാനിയ ചന്ദോക്കാണ് വധുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് അഞ്ചിനായിരിക്കും വിവാഹമെന്നാണ് അഭ്യൂഹം (Image Credits: Social Media)

നേരത്തെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് (Image Credits: PTI)

മുംബൈയിലെ അറിയപ്പെടുന്ന ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ. പ്രമുഖ വ്യവസായിയും, ഗ്രാവിസ് ഗ്രൂപ്പിന്റെ തലവനുമായ രവി ഘായിയുടെ ചെറുമകളാണ്. ഭക്ഷ്യ, ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഗ്രാവിസ് ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട് (Image Credits: Social Media)

അര്‍ജുന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി നേരത്തെ സച്ചിന്‍ സ്ഥിരീകരിച്ചിരുന്നു. നാല് മാസം മുമ്പ് നടന്ന റെഡ്ഡിറ്റിലെ 'ആസ്‌ക് മീ എനിതിങ്' സെഷനിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍ (Image Credits: PTI)

അര്‍ജുന്റെ വിവാഹനിശ്ചയം കഴിഞ്ഞോയെന്നായിരുന്നു ആരാധകന്റെ ചോദ്യം. വിവാഹനിശ്ചയം കഴിഞ്ഞെന്ന് സച്ചിന്‍ മറുപടി നല്‍കി. അര്‍ജുന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിനായി തങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സച്ചിന്‍ പറഞ്ഞിരുന്നു (Image Credits: PTI)